ദീപക്കിനെതിരേ ഡിജിപിക്ക് പരാതി

Monday 16 April 2018 6:52 pm IST
"undefined"

കൊച്ചി: കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് വോട്ട് ചെയ്ത രാജ്യത്തെ 31 ശതമാനം ജനങ്ങളെയും കൊല്ലാന്‍ ഫേസ് ബുക്ക് വഴി ആഹ്വാനം ചെയ്തയാള്‍ക്കെതിരെ ബിജെപി സംസ്ഥാന കമ്മിറ്റിയംഗവും മീഡിയാ കോര്‍ഡിനേറ്ററുമായി ആര്‍ സന്ദീപ് ഡിജിപിക്ക് പരാതി നല്‍കി. കഠ്‌വ സംഭവത്തിന്റെ പേരിലാണ് വോട്ടര്‍മാരെ വെടിവെച്ച് കൊല്ലാന്‍ ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ദീപക് ശങ്കര നാരായണനാണ് ഫേസ് ബുക്ക് വഴി ആഹ്വാനം ചെയ്തത്. ഹിന്ദു ഭീകര വാദികള്‍ക്ക് വോട്ടു ചെയ്തവരുടെ എണ്ണം രണ്ടാം ലോകമഹായുദ്ധകാലത്ത് കൊല്ലപ്പെട്ടവരുടെ ഏഴിരട്ടി ഉണ്ടാകുമെങ്കിലും അവരെ കൊല്ലണമെന്നായിരുന്നു ഇയാളുടെ ഫേസ് ബുക്ക് പോസ്റ്റ്. ഇന്ത്യന്‍ സൈന്യത്തെ അവഹേളിച്ചും പത്മനാഭസ്വാമി ക്ഷേത്രം ബോംബിട്ട് തകര്‍ക്കണമെന്നും ആവശ്യപ്പെട്ടുള്ള ഇയാളുടെ മുന്‍ ഫേസ് ബുക്ക് പോസ്റ്റുകളുടെ വിശദാംശങ്ങളും പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്. ഡിജിപിയെ നേരില്‍ സന്ദര്‍ശിച്ചാണ് പരാതി നല്‍കിയത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.