കശ്മീരിലെ പ്രശ്‌നങ്ങള്‍ക്ക് യുവാക്കള്‍ തോക്കേന്തുന്നതിലൂടെ പരിഹാരമാവില്ല: വിപിന്‍ റാവത്ത്

Tuesday 17 April 2018 2:37 am IST
"undefined"

ജമ്മു: കശ്മീരിലെ പ്രശ്‌നങ്ങള്‍ക്ക് യുവാക്കള്‍ തോക്കേന്തുന്നതിലൂടെ പരിഹാരമാവില്ലെന്ന് കരസേന മേധാവി വിപിന്‍ റാവത്ത്. ജമ്മു-കശ്മീര്‍ ലൈറ്റ് ഇന്‍ഫന്‍ട്രി റെജിമെന്റിന്റെ 70-ാമത് ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കശ്മീരിലെ സ്ഥിതിഗതികള്‍ മെച്ചപ്പെടുത്തുന്നതിന് സമാധാനമാണ് ഏറ്റവും നല്ല മാര്‍ഗ്ഗവുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കശ്മീരില്‍ ചില യുവാക്കള്‍ തോക്കുകളിലൂടെ തങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് അവര്‍ കരുതുന്നു. എന്നാല്‍ സമാധാനത്തിലൂടെ മാത്രമെ കശ്മീരില്‍ സ്ഥിതിഗതികള്‍ നേരെയാവുകയുള്ളു. 'വൈവിധ്യത്തില്‍ ഏകത്വം' കശ്മീരിയുടെ യഥാര്‍ഥ സത്തയാണെന്നും അത് യുവാക്കള്‍ അറിഞ്ഞിരിക്കണമെന്നും കശ്മീരിനെ പുനരുജ്ജീവിപ്പിക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.