ന്യൂദല്‍ഹി: മഹാത്മഗാന്ധി സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ബാബു സെബാസ്റ്റ്യന്‍ മെയ് 4 വരെ തുടരാമെന്ന് സുപ്രീംകോടതി. മതിയായ യോഗ്യതയില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വൈസ് ചാന്‍സിലര്‍ സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ ബാബു സെബാസ്റ്റിയന് നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതി നിര്‍ദ്ദേശം.
ബാബു സെബാസ്റ്റിയനെ വൈസ് ചാന്‍സിലര്‍ സ്ഥാനത്ത് തുടരാന്‍ അനുവദിക്കണമെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. കേസ് അടുത്ത മാസം 4ന് വീണ്ടും പരിഗണിക്കും. യുജിസി വ്യവസ്ഥ ചെയ്യുന്ന മാനദണ്ഡ പ്രകാരമുള്ള യോഗ്യത ബാബു സെബാസ്റ്റിയനില്ല എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഹൈക്കോടതി വൈസ് ചാന്‍സിലറെ നീക്കം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: