കൊച്ചി: ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ തൃപ്തനല്ലെന്ന് മുന്‍ എംഎഎ ബെന്നി ബെഹന്നാന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നിലവില്‍ കേസന്വഷിക്കുന്ന ശ്രീജിത്തിനെ മാറ്റി കോടതിയുടെ നിരീക്ഷണത്തില്‍ കേസന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സാക്ഷികളെ സ്വാധീനിച്ച് മൊഴി മാറ്റാനും പോലീസ് ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നിരവധി നേതാക്കള്‍ ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പ്രാദേശിക വക്താവ് പോലും സംഭവ സ്ഥലത്ത് എത്തിയിട്ടില്ല. അദ്ദേഹം ചൂണ്ടിക്കാട്ടി
പ്രതികരിക്കാൻ ഇവിടെ എഴുതുക: