പത്തനംതിട്ട: വരാപ്പുഴയില്‍ യുവാവിനെ പോലീസ് ചവിട്ടിക്കൊന്ന കേസില്‍ അന്വേഷണം കാര്യക്ഷമമായി നടന്നാല്‍ സിപിഎമ്മിലെ ഉന്നന്ന നേതാക്കന്മാരിലേക്ക് കേസ് അന്വേഷണം എത്തുമെന്ന ആശങ്കയാണ് അന്വേഷണം അട്ടിമറിക്കുന്നതിനു പിന്നിലെന്ന് വി.മുരളീധരന് എം.പി. പമ്പാ പൈതൃകോത്സവം ഉദ്ഘാടനം ചെയ്യാന്‍ ആറന്മുളയില് എത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
ശ്രീജിത്തിന്റെ മരണത്തില്‍ പോലീസിലെ ചില ആളുകള്‍ക്ക് പങ്കുണ്ട്. അവരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. കേരളത്തില്‍ പോലീസ് സംവിധാനത്തില്‍ സിപിഎമ്മിന്റെ ഒരു സമാന്തര സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ട്. അത് പുറത്തുവന്നാല്‍ പാര്‍ട്ടിയുടെ ഉയര്‍ന്ന േനതാക്കന്മാരിലേക്ക് കേസ് അന്വേഷണം എത്തുമെന്ന ആശങ്ക സിപിഎമ്മിനുണ്ട്.
ശ്രീജിത്തിന്റെ കൊലപാതകത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശനനടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രക്ഷോഭത്തിലാണ്. അടുത്ത മന്ത്രിസഭായോഗത്തില്‍ ഉചിതമായതീരുമാനം സര്‍ക്കാര്‍ എടുത്തില്ലെങ്കില്‍ കൂടുതല്‍ ശക്തമായ നടപടികളെപ്പറ്റി ആലോചിക്കുമെന്നും മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: