കുമ്മനത്തെ അപമാനിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ; ഇളമ്പല്‍ സ്വദേശിക്കെതിരെ പരാതി നല്‍കി

Tuesday 17 April 2018 3:00 am IST

പത്തനാപുരം ; ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ ഫേസ്ബുക്കില്‍ അപമാനിച്ച് പോസ്റ്റ്. ഇളമ്പല്‍ സ്വദേശിയായ വിനോദ് വര്‍ഗ്ഗീസാണ് അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയത് . ഇയാള്‍ക്കെതിരെ പുനലൂര്‍ ഡിവൈഎസ് പിക്കും കുന്നിക്കോട് പോലീസിനും പരാതി നല്‍കി. 

ഈ ഫോട്ടോയില്‍ കാണുന്ന മധ്യവയസ്‌കന്‍ സ്വന്തം പേരക്കുട്ടിയെ പീഡിപ്പിച്ച് നാടുവിട്ട ആളാണെന്നും , ഈ നരഭോജിയെ കണ്ട് കിട്ടുന്നവര്‍ അടുത്തുളള പോലീസ് സ്‌റ്റേഷനില്‍ അറിയിക്കണം എന്നുമാണ് പോസ്റ്റ്. വിളക്കുടി പഞ്ചായത്ത് സമിതി പ്രസിഡന്റെ് ഗിരീഷ് ഇളമ്പല്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കുന്നിക്കോട് പോലീസ് അന്വേഷണം ആരംഭിച്ചു. സൈബര്‍ സെല്ലിനും പരാതി നല്‍കിയട്ടുണ്ട് .

ഫേസ്ബുക്കില്‍ അപമാനപരമായ പോസ്റ്റ് ഇട്ട വിനോദ് വര്‍ഗ്ഗീസ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണ് .കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ഇത് ശ്രദ്ധയില്‍ പെട്ടത് .ഉടന്‍ തന്നെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.ഇതിന് ശേഷം ഞായറാഴ്ചയും ബിജെപി സംഘപരിവാര്‍ പ്രവര്‍ത്തകരെ അപമാനിച്ച് വീണ്ടും ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.