ഈ അധ്യാപകര്‍ക്ക് 11 മാസവും ജോലി ചെയ്യണം

Tuesday 17 April 2018 3:10 am IST

കൊല്ലം: മുസ്ലിം സ്‌കൂളുകളില്‍ പുനര്‍വിന്യസിക്കപ്പെട്ട അധ്യാപകര്‍ക്ക് 11 മാസം ജോലി ചെയ്യേണ്ട സ്ഥിതി. സാധാരണ വിദ്യാഭ്യാസ കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ തസ്തികനിര്‍ണയത്തെ തുടര്‍ന്ന് തസ്തിക നഷ്ടപ്പെടുകയും മുസ്ലിം കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ പുനര്‍വിന്യസിക്കുകയും ചെയ്ത അധ്യാപകര്‍ക്കാണ് ഈ ഗതികേട്. 

സാധാരണ സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് തുറന്ന് മാര്‍ച്ച് 28ന് വേനലവധിക്കായി അടയ്ക്കും സാങ്കേതികകാരണങ്ങളാല്‍ മാര്‍ച്ച് 31കൂടി പ്രവര്‍ത്തിദിനമാക്കി വിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കിയിരുന്നു. മാപ്പിള സ്‌കൂളുകള്‍ ജൂണ്‍ 26ന് തുറന്ന് ഏപ്രില്‍ 28ന് അടയ്ക്കുമെന്നാണ് വിദ്യാഭ്യാസകലണ്ടറില്‍ പറയുന്നത്. 

സാധാരണ കലണ്ടറില്‍ പ്രവര്‍ത്തിച്ചിരുന്ന എയ്ഡഡ് സ്‌കൂള്‍ അധികൃതര്‍ തസ്തിക നഷ്ടപ്പെട്ട് പുറത്തായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ പുനര്‍വിന്യസിച്ചപ്പോള്‍ മുസ്ലിം സ്‌കൂളുകളില്‍ നിയമനം ലഭിച്ചു. ഈ  അധ്യാപകര്‍ക്കാണ് ജൂണ്‍ ഒന്നുമുതല്‍ ഏപ്രില്‍ 28വരെ ജോലി ചെയ്യേണ്ടി വരുന്നത്. കെഇആര്‍ പ്രകാരം അധ്യാപകര്‍ക്ക് പത്തുമാസം പഠിപ്പിച്ചാല്‍ മതിയെന്നിരിക്കെ ഒരുവിഭാഗം അധ്യാപകര്‍ 11 മാസം പഠിപ്പിക്കേണ്ടിവരുന്നത് നീതിയല്ലെന്ന് ചൂണ്ടിക്കാട്ടി ദേശീയ അധ്യാപകപരിഷത്ത് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കും നിവേദനം നല്‍കിയിട്ടുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.