മതതീവ്രവാദികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി പോലീസ് ഭീഷണിപ്പെടുത്തി കടകള്‍ അടപ്പിച്ചു; കലാപത്തിന് ശ്രമം

Tuesday 17 April 2018 1:23 am IST

 

ആലപ്പുഴ: നഗരത്തില്‍ ഒരു വിഭാഗം യുവാക്കള്‍ ഭീഷണിപ്പെടുത്തി കടകള്‍ അടപ്പിച്ചു. ഇന്നലെ രാവിലെയോടെയാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിച്ചെത്തിയ യുവാക്കള്‍ കടകള്‍ ഭീഷണിപ്പെടുത്തി അടപ്പിച്ചത്. 

  കാര്യം അന്വേഷിച്ച വ്യാപാരികളെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. ചില മുസ്‌ളീം മത തീവ്രവാദ സംഘടനകളില്‍പ്പെട്ടവരുടെ നേതൃത്വത്തില്‍ ബോധപൂര്‍വം വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമമായിരുന്നു നടന്നത്.  

  ഹൈന്ദവരെയും ഹിന്ദു സംഘടനകളെയും അധിക്ഷേപിക്കുകയും പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ചുമായിരുന്നു പ്രകടനം. പലരും കശ്മീരിലെ ഭീകരവാദികളെ അനുസ്മരിപ്പിക്കും വിധം മുഖം മറച്ചിരുന്നു.കശ്മീരില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തിന്റെ പേരിലായിരുന്നു  ഇക്കൂട്ടരുടെ അഴിഞ്ഞാട്ടം. മുന്‍കൂട്ടി അറിയിക്കാതെ കടയടപ്പ് പ്രഖ്യാപിച്ചത് വ്യാപാരികളെ പ്രതിസന്ധിയിലാക്കി. പച്ചക്കറി വ്യാപാരികള്‍, ഹോട്ടലുകാര്‍, ബേക്കറിയുടമകള്‍ എന്നിവര്‍ക്ക് വന്‍ നഷ്ടമാണ് സംഭവിച്ചത്. 

  എന്നാല്‍ ചിലയിടങ്ങളില്‍ ഒരു പ്രത്യേക മത വിഭാഗത്തില്‍പ്പെട്ടവരുടെ ഹോട്ടലുകളും ബിരിയാണി കടകളും പ്രവര്‍ത്തിക്കാന്‍ ഇവര്‍ അനുവദിക്കുകയും ചെയ്തു. നഗരത്തില്‍ മണിക്കൂറുകളോളം ഇക്കൂട്ടര്‍ അഴിഞ്ഞാടിയിട്ടും പോലീസ് വിവരം അറിയുന്നത് മണിക്കൂറുകള്‍ക്ക് ശേഷമാണ്. 

 നഗരത്തില്‍ എന്തു നടന്നാലും കുറച്ചു നാളുകളായി പോലീസ് ഒന്നും അറിയാറില്ല. ഏറെ വൈകി എത്തിയ പോലീസ് സംഘര്‍ഷത്തിന് ശ്രമിച്ച ചിലരെ കസ്റ്റഡിയിലെടുത്തു. കലാപത്തിന് ശ്രമിച്ചവരെ അറസ്റ്റു ചെയ്യരുതെന്നും തടയരുതെന്നും പോലീസിന് മേല്‍ ഭരണകക്ഷിയുടെ കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നതായും വിവരമുണ്ട്. 

 ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ മുസ്‌ളീം സംഘടനകളുടെ യോഗങ്ങളും, പ്രകടനങ്ങളും നടന്നു. അത്യന്തം പ്രകോപനപരമായിരുന്നു മുദ്രാവാക്യങ്ങളും പ്രസംഗങ്ങളും. ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നേരത്തെ മദ്രസകളില്‍ നടന്ന പീഡനങ്ങള്‍ ഒതുക്കി തീര്‍ക്കാന്‍ നേതൃത്വം നല്‍കിയവര്‍ പോലും കശ്മീര്‍ പെണ്‍കുട്ടിയുടെ പേരില്‍ തെരുവില്‍ ഇറങ്ങിയത് പരിഹാസ്യമാണെന്ന് ഇസ്‌ളാം മത വിശ്വാസികള്‍ ചൂണ്ടിക്കാട്ടുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.