നെല്ല് സംഭരണം വൈകുന്നു

Tuesday 17 April 2018 1:25 am IST

 

അമ്പലപ്പുഴ: കൊയ്ത്തു കഴിഞ്ഞ പാടത്ത് നെല്ല് സംഭരിക്കുന്നില്ല.പുന്നപ്ര തെക്കു പഞ്ചായത്തിലെ പൊന്നാകരി പാടത്തെ നെല്ലാണ് കൊയ്ത്തു കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും സംഭരണം നടത്താത്തത്. 275 ഏക്കര്‍ വരുന്ന പാടത്ത് 180-ഓളം കര്‍ഷകരാണുള്ളത്. പാഡി ഓഫീസറുമായി ബന്ധപ്പെട്ട കര്‍ഷകരോട് മില്ലുകാരെ ഏര്‍പ്പാടാക്കിയെന്ന മറുപടിയാണ് ലഭിച്ചത്. മേരി മാത, കാവേരി തുടങ്ങിയ മില്ലുകാര്‍ എത്തുമെന്നുമറിയിച്ചിരുന്നു.എന്നാല്‍ ഒരാഴ്ച പിന്നിടുമ്പോഴും മില്ലുകാര്‍ എത്താത്തത് കര്‍ഷകരെ ദുരിതത്തിലാക്കുകയാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.