ചക്കുളത്ത്കാവില്‍ മാരുതി മാഹാത്മ്യയജ്ഞം

Tuesday 17 April 2018 1:29 am IST

 

എടത്വ: ചക്കുളത്ത്കാവ് ഭഗവതി ക്ഷേത്രത്തില്‍ ആഞ്ജനേയ ഉത്സവത്തോടനുബന്ധിച്ച് വീരഹനുമാന്‍ സന്നിധിയില്‍ 18 മുതല്‍ 22 വരെ മാരുതി മാഹാത്മ്യയജ്ഞം നടക്കും.18ന് എട്ടിന് മൂലകുടുംബക്ഷേത്രത്തിലെ കെടാവിളക്കില്‍ നിന്നും ദീപം പകര്‍ന്നു യജ്ഞശാലയില്‍ തെളിയിക്കുതോടെയാണു യജ്ഞം ആരംഭിക്കുന്നത്. രാധാകൃഷ്ണന്‍ നമ്പൂതിരി, മണിക്കുട്ടന്‍ നമ്പൂതിരി എന്നിവര്‍ നേതൃത്വം വഹിക്കും. രമേശ് ഇളമണ്‍ നമ്പൂതിരി യഞ്ജാചാര്യനും, പ്രസന്നകുമാര്‍ നമ്പൂതിരി സഹ ആചാര്യനായിരിക്കും.  22ന് 10.30ന് അഭിഷേകവും, എഴുന്നള്ളത്തും, മൂലക്ഷേത്രദര്‍ശനവും, ചക്കുളത്തമ്മ ദര്‍ശനവും നടത്തും. ആപത് ദുഃഖ ഹനുമദ്സ്തോത്ര അര്‍ച്ചനയും ഹനുമദ് ചാലീസ് ജപാര്‍ച്ചനയും യജ്ഞമണ്ഡപത്തില്‍ നടത്തും. ഫോണ്‍ 0477-2213550, 9447104242.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.