ഹര്‍ത്താല്‍: ശക്തമായ നിയമ നടപടി സ്വീകരിക്കും

Tuesday 17 April 2018 3:05 am IST

തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങളിലൂടെ  ചിലര്‍ നടത്തിയ ഹര്‍ത്താല്‍ ആഹ്വാനത്തെ തുടര്‍ന്ന് ഇന്നലെ പൊതുമുതല്‍ നശീകരണവും അതിക്രമവും നടത്തിയവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. 

   വടക്കന്‍ജില്ലകളിലാണ് ഹര്‍ത്താലുമായി ബന്ധപ്പെട്ട് വാഹന ഗതാഗതം തടസ്സപ്പെടുത്തലും അതിക്രമങ്ങളും കൂടുതലായുണ്ടായത്. അതിക്രമങ്ങളില്‍ മുപ്പതോളം പോലീസുകാര്‍ക്കും കെഎസ്ആര്‍ടിസി ജീവനക്കാരും മറ്റുള്ളവരുമുള്‍പ്പെടെ നിരവധിപേര്‍ക്കു പരിക്കു പറ്റുകയും നിരവധി വാഹനങ്ങള്‍ക്കും വസ്തുവകകള്‍ക്കും നാശനഷ്ടമുണ്ടാവുകയും ചെയ്തു.

ഇതുമായി ബന്ധപ്പെട്ട്  സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി ഇരുനൂറ്റിയമ്പതിലെറെ പേരെ  കസ്റ്റഡിയിലെടുത്തു. അക്രമം തടയുന്നതിനുള്ള മറ്റു മുന്‍കരുതലുകള്‍ നടപടികളും പോലീസ് സ്വീകരിച്ചിട്ടുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.