നെടുമ്പാശ്ശേരിയില്‍ 17.42 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി

Tuesday 17 April 2018 3:13 am IST

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച 17.42 ലക്ഷം രൂപയുടെ  സ്വര്‍ണാഭരണങ്ങള്‍ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടി.ജിദ്ദ, റിയാദ് എന്നിവിടങ്ങളില്‍ നിന്നും വന്ന മലപ്പുറം സ്വദേശികളായ രണ്ട് യാത്രക്കാരാണ് പിടിയിലായത്.

എയര്‍ ഇന്ത്യ വിമാനത്തില്‍ ജിദ്ദയില്‍ നിന്നും എത്തിയ യാത്രക്കാരനില്‍ നിന്നും 5,68,807 രൂപ വില വരുന്ന 199.800 ഗ്രാം തൂക്കമുള്ള സ്വര്‍ണമാലയാണ് പിടികൂടിയത്. ധരിച്ചിരുന്ന വസ്ത്രത്തിനകത്താണ് ഇയാള്‍ സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.

റിയാദില്‍ നിന്നും ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ എത്തിയ യാത്രക്കാരനില്‍ നിന്നും 402.100 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.ഇതിന് 11,44,730 രൂപ വില വരും.മാല, കമ്മല്‍,വള,മോതിരം തുടങ്ങിയ ആഭരണങ്ങളാണ് ഇയാളില്‍ നിന്നും പിടികൂടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.