കാട്ടപ്പ

Tuesday 17 April 2018 3:35 am IST

ശാസ്ത്രീയ നാമം :  Ageratum conyzoides

സംസ്‌കൃതം : വിഷമുഷ്ടി( വിഷമുഷ്ടിക്ക് കാഞ്ഞിരം എന്ന പേരുകൂടിയുണ്ട്), കാകമുഷ്ടികം, സഹദേവ. 

തമിഴ്: പുമ്പില്ല് 

എവിടെകാണാം: ഇത് വാര്‍ഷിക ചെടിയാണ്. തുറസ്സായ സ്ഥലങ്ങളില്‍ മഴയ്ക്കു ശേഷം മുളച്ചുവരും. കളയായി കരുതി പറിച്ചുകളയുകയാണ് പതിവ്. 

ഔഷധപ്രയോഗങ്ങള്‍: കാട്ടപ്പയില മഞ്ഞളുകൂട്ടി അരച്ച് മുറിവില്‍ തേച്ചാല്‍ രക്തം ഒഴുകുന്നത് ഉടന്‍ നിലയ്ക്കും. വേഗത്തില്‍ മുറിവുണങ്ങും. പൊള്ളല്‍ ഏറ്റാല്‍ കാട്ടപ്പയില ഇടിച്ചുപിഴിഞ്ഞ നീര് കൊണ്ട് ധാര ചെയ്താല്‍ പൊള്ളിയ ഭാഗത്ത് കുമിള പൊങ്ങില്ല. 

കാട്ടപ്പ ഇല ഇടിച്ചുപിഴിഞ്ഞ നീര് പാത്രത്തില്‍ എടുത്ത് അതില്‍ ഇരുന്നാല്‍ അര്‍ശ്ശസ് മൂലം ഇറങ്ങി വന്ന കുടല്‍ ഭാഗം അകത്തുകയറും. ചൊറിച്ചില്‍ നീരുവീക്കം എന്നിവ ശമിക്കും. 

ഒരു ലിറ്റര്‍ കാട്ടപ്പ നീരില്‍ 250 മില്ലി വെളിച്ചെണ്ണ ചേര്‍ത്ത് 50 ഗ്രാം കാട്ടപ്പയില അരച്ച് കല്‍ക്കം ചേര്‍ത്ത് മണല്‍ പാകത്തില്‍ കാച്ചിയെടുത്ത് തേച്ചാല്‍ എല്ലാ വൃണങ്ങളും, വിശിഷ്യ അര്‍ശ്ശസ് വൃണങ്ങളും നീരും ശമിക്കും. കാട്ടപ്പയിലയും മഞ്ഞളും ഇന്തുപ്പും 10 ഗ്രാം വീതം എടുത്ത് കാടിയില്‍ അരച്ച് തേച്ചാല്‍ വാതം കൊണ്ടുള്ള നീര് ശമിക്കും. കാട്ടപ്പ നീര് ഒരു ലിറ്റര്‍ താര്‍താവില്‍ (താറാവ് ചെടി) നീര് ഒരു ലിറ്റര്‍, കല്‍ക്കത്തിന് കാട്ടപ്പയും താറാവ് ചെടിയും സമൂലം 250 ഗ്രാം വീതം അരച്ച് കാല്‍ ലിറ്റര്‍ എള്ളെണ്ണയും കാല്‍ ലിറ്റര്‍ പന്നി നെയ്യും ചേര്‍ത്ത് മെഴുക് പാകത്തില്‍ വാങ്ങി കല്‍ക്കം ചേര്‍ത്ത് ഇളക്കിയെടുത്ത് തേച്ചാല്‍ മുട്ടുവേദനയും നീരും മൂന്ന് ദിവസം കൊണ്ട് ശമിക്കും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.