ഐശ്വര്യ ദേവതയായ ലക്ഷ്മീ ദേവിയുടെ പ്രീതിക്കായി ഉപവാസമനുഷ്ഠിച്ചു പ്രാര്‍ത്ഥിക്കേണ്ട ദിവസമാണ് അക്ഷയ തൃതീയ. മനുഷ്യന്റെ അത്യാര്‍ത്തിക്കും, ശരീരപുഷ്ടിക്കും സൗന്ദര്യത്തിനും ശാരീരിക സുഖത്തിനും സമ്പത്ത് വേണം. പക്ഷെ അമിതമായി സമ്പത്തിനെ മോഹിക്കരുത്. അസ്വസ്ഥരാകുന്നത് അന്യന്റെ വളര്‍ച്ചയും സമ്പത്തും കണ്ടിട്ടാണ്. മറ്റൊരാള്‍ക്ക് വേദനയുണ്ടാകാത്ത, ദുഖമുണ്ടാകാത്ത ഏതു പ്രവര്ത്തിയുമാകാം. നിയമങ്ങള്‍ പാലിച്ച് നേര്‍വഴിക്ക് നടക്കണമെങ്കില്‍ സ്വസ്ഥത വേണം. സ്ഥിരമായ സുഖം അന്വേഷിക്കാതെ താത്കാലിക സുഖത്തിന് പിന്നാലെ പാഞ്ഞുപോകുകയാണ്.
തേന്‍ നുകരാന്‍ വരുന്ന വണ്ടിനെപ്പോലെയാണ് മനുഷ്യന് ക്ഷണപ്രഭമായ സുഖം തേടി അതില്‍ മുങ്ങി കുടുങ്ങി ജീവിതം പാഴാക്കുന്നു. ശാപഗ്രസ്തനായ പാണ്ഡ്യരാജാവ് ശാപം കിട്ടി ഗജേന്ദ്രനായി മാറി ദാഹജലം അന്വേഷിച്ച് സംഘം ചേര്‍ന്നു താമരപ്പൊയ്കയില്‍ എത്തിയെന്നു മാത്രമല്ല അതിലിറങ്ങി കലക്കി മറിച്ചു താമരപ്പൂക്കള്‍ തകര്‍ത്തുകളഞ്ഞു. ഐശ്വര്യമാണ് താമര പക്ഷെ അതിന്റെ മഹത്വം മനസ്സിലാക്കാത്തവര്‍ അതിനെ തകര്‍ക്കാന്‍ ശ്രമിക്കും അതുമൂലം നിത്യ ദുഖത്തിലേക്ക് വീഴും. താമരയിലാണ്, ഐശ്വര്യ ദേവതയായ ലക്ഷ്മിദേവിയുടെ അധിവാസം. ദേവിയുടെ ഇരിപ്പിടം ഉറപ്പിക്കുകയാണ് വേണ്ടത്. അതുകൊണ്ടാണ് നമ്മുടെ ദേശീയ പുഷ്പമായി താമരയെ തിരഞ്ഞെടുത്തത്.
ലക്ഷ്മീ ദേവിയെ ധ്യാനിക്കുകയും പൂജിക്കുകയും ചെയ്യുമ്പോള്‍ സമ്പത്തും ഐശ്വര്യവും വര്‍ധിക്കും. സമ്പത്ത് വര്‍ദ്ധിക്കുമ്പോഴാണ് ജനങ്ങള്‍ സന്തുഷ്ടരാകുന്നത്. ഇതുപോലെയാണ് വീടുകളിലും, വ്യക്തികളില്‍ ഐശ്വര്യം വര്‍ധിക്കണം. ഓണം, വിഷു, ഇളം പക്കം, തിഥി, ഞാറ്റുവേല, കുംഭഭരണി, ഇങ്ങനെ ഒട്ടേറെ നല്ല ദിവസങ്ങളുണ്ട്. അതിലൊന്നാണ് മേടമാസത്തിലെ പത്താമുദയവും ശുക്ലപക്ഷത്തില്‍ വന്നു ചേരുന്ന തൃതീയയും. അന്ന് ഒരു ലോഹവും കൈമാറാന്‍ പാടില്ലത്രെ. അന്ന് ലക്ഷ്മീ പ്രീതിക്ക് ഉപവവാസമനുഷ്ഠിച്ച് കനകധാരാസ്തോത്രം ജപിച്ച് എല്ലാ ലോഹങ്ങളും സംരക്ഷിക്കണം. പ്രത്യേകിച്ച് ലക്ഷ്മീചൈതന്യം കുടികൊള്ളുന്ന സ്വര്‍ണ്ണം. ഉള്ളത് നഷ്ടപ്പെടാതെ ലക്ഷ്മീസ്ഥവം ജപിച്ച് പൂജിച്ചു പ്രാര്‍ത്ഥിച്ചു ധാര്‍മ്മികമായി ധര്‍മ്മ, അര്‍ത്ഥ, കാമ, മോക്ഷത്തിലൂടെ ജീവിച്ചാല്‍ ഐശ്വര്യമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: