ക്ഷേത്രമതിലില്‍ ചുവരെഴുത്ത്: ഉപദേശകസമിതി പ്രതിഷേധിച്ചു

Tuesday 17 April 2018 2:00 am IST
ചങ്ങനാശേരി: മനപൂര്‍വ്വം വര്‍ഗ്ഗീയസംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പുഴവാത് വൈകുണ്‌ഠേശ്വര സന്താനഗോപാലമൂര്‍ത്തി ക്ഷേത്രമതിലിലെ ചുവരെഴുത്തില്‍ ക്ഷേത്ര ഉപദേശക സമിതി പ്രതിഷേധിച്ചു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ക്ഷേത്ര വളപ്പില്‍നിന്ന കൊടിമരം നശിപ്പിച്ചിരുന്നു. ഇത്തരം പ്രവണതകള്‍ വര്‍ദ്ധിച്ചുവരുന്നതില്‍ യോഗം പ്രതിഷേധിച്ചു

 

ചങ്ങനാശേരി: മനപൂര്‍വ്വം വര്‍ഗ്ഗീയസംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പുഴവാത് വൈകുണ്‌ഠേശ്വര സന്താനഗോപാലമൂര്‍ത്തി ക്ഷേത്രമതിലിലെ ചുവരെഴുത്തില്‍ ക്ഷേത്ര ഉപദേശക സമിതി പ്രതിഷേധിച്ചു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ക്ഷേത്ര വളപ്പില്‍നിന്ന കൊടിമരം നശിപ്പിച്ചിരുന്നു. ഇത്തരം പ്രവണതകള്‍ വര്‍ദ്ധിച്ചുവരുന്നതില്‍ യോഗം പ്രതിഷേധിച്ചു. ഭക്തജനങ്ങള്‍ ക്ഷേത്രത്തില്‍ നാമജപയജ്ജം നടത്തി. ഞായറാഴ്ച്ച വൈകിട്ട് നടന്ന യോഗത്തില്‍ പ്രസിഡന്റ് എ.എന്‍. രാജപ്പന്‍പിള്ള അദ്ധ്യക്ഷനായി.കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് കെ.എസ്. നാരായണന്‍, ജില്ലാപ്രസിഡന്റ് പി.എന്‍. ബാലകൃഷ്ണന്‍, ഹിന്ദു ഐക്യവേദി ജില്ലാസെക്രട്ടറി രാജു വെള്ളക്കന്‍, താലൂക്ക് പ്രസിഡന്റ് കൃഷ്ണന്‍കുട്ടി പണിക്കര്‍, സെക്രട്ടറി അരവിന്ദാക്ഷന്‍, മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സന്‍ സുമഷൈന്‍, കൗണ്‍സിലംഗം അഡ്വ. സജികുമാര്‍, ദേവസ്വം സെക്രട്ടറി മഹേഷ് എന്നിവര്‍ പ്രസംഗിച്ചു. യഥാര്‍ത്ഥ പ്രതികളെ എത്രയും വേഗം നിയമത്തിന് മുന്‍പിലെത്തിച്ച് മാതൃകാപരമായി ശിക്ഷിക്കണം. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്‍പോട്ടുപോകുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.