മഹാഭാരതം നിത്യ നൂതന രാഷ്ട്രമീമാംസാ ഗ്രന്ഥം - പ്രൊ.ബി.വിജയകുമാര്‍

Tuesday 17 April 2018 2:00 am IST
പാലാ: മഹാഭാരതം നിത്യനൂതന രാഷ്ട്രമീമാംസാ ഗ്രന്ഥമാണെന്ന് എഫ്എസിടി ഡയറക്ടര്‍ ബോര്‍ഡംഗം പ്രൊഫ.ബി. വിജയകുമാര്‍. നിരവധി നാടകീയ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ മഹാകാവ്യമാണിതെന്നും അദ്ദേഹം പറഞ്ഞു. മീനച്ചില്‍ ഹിന്ദുമഹാ സംഗമത്തില്‍ മഹാഭാരതം മാറുന്ന കാലത്തിന്റെ കണ്ണാടി എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു വിജയകുമാര്‍.

ദേശീയ ജീവിതത്തെ സമ്പൂര്‍ണമായി ആവിഷ്‌കരിച്ച ഗ്രന്ഥമാണ് മഹാഭാരതം. ജനാധിപത്യത്തിന്റെ മാതാവാണ് ഭാരതമെന്ന് വിഖ്യാത അമേരിക്കന്‍ ചരിത്രകാരന്‍ വില്‍ ഡൂറാന്റ് പറഞ്ഞത് മഹാഭാരതത്തെ പഠിച്ചിട്ടാണ്. ഗ്രാമീണ സ്വയംഭരണ സ്ഥാപനങ്ങള്‍, കൂട്ടുകുടുംബ വ്യവസ്ഥ, വര്‍ണ്ണവ്യവസ്ഥ എന്നിവയായിരുന്നു ഭാരതീയ ജനജീവിതത്തിന്റെ അടിത്തറ. വ്യക്തിയും സമൂഹവും തമ്മിലുള്ള സമന്വയമാണ് വേണ്ടതെന്നാണ് മഹാഭാരതം പഠിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇല്ലത്തപ്പന്‍കാവ് ജനാര്‍ദ്ദനന്‍ നമ്പൂതിരി വയം പഞ്ചാധികം ശതം എന്ന വിഷയം അവതരിപ്പിച്ചു.

ഇന്നലെ നടന്ന വിവിധ പരിപാടികളില്‍ ഡോ.പി.സി.ഹരികൃഷ്ണന്‍ എന്‍.സോമശേഖരന്‍, ആര്‍.പ്രസന്നകുമാര്‍ കടമ്മനിട്ട, എന്‍.ആര്‍.മധു എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.