പി എസ്ജിക്ക് കിരീടം

Tuesday 17 April 2018 2:48 am IST

പാരീസ്: പാരിസ് സെന്റ് ജര്‍മെയിന്‍ ( പിഎസ്ജി) സിന് ലീഗ് വണ്‍ കിരീടം. സ്വന്തം തട്ടകത്തില്‍ നിലവിലെ ചാമ്പ്യന്മാരായ എ എസ് മോണാക്കോയെ ഒന്നിനെതിരെ ഏഴു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് പിഎസ്ജി ഏഴാം തവണ ചാമ്പ്യന്മാരായത്. അഞ്ചു മത്സരങ്ങള്‍ ശേഷിക്കെയാണ്  പിഎസ്ജി ചാമ്പ്യന്മാരായത്.

ആദ്യ അരമണിക്കൂറിനുള്ളില്‍ പിഎസ്ജി നാലു ഗോളുകള്‍ മോണാക്കോയുടെ വലയില്‍ അടിച്ചുകയറ്റി. ജിയോവനി ലോ സെല്‍സോ, എയ്ഞ്ചല്‍ ഡി മാറിയ എന്നിവര്‍ രണ്ട് ഗോള്‍ വീതം നേടി. എഡിസണ്‍ കാവനി, ജൂലിയന്‍ ഡ്രാക്‌സ് ലര്‍, റഡ്മല്‍ ഫാല്‍കാവോ എന്നിവര്‍ ഓരോ ഗോള്‍ നേടി.റോണി ലോപെസാണ് മോണാക്കോയുടെ ആശ്വാസ ഗോള്‍ നേടിയത്.

ഈ വിജയത്തോടെ 33 മത്സരങ്ങളില്‍ 87 പോയിന്റുമായി പിഎസ്ജി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. പതിനേഴ് പോയിന്റ് പിന്നിലുള്ള മോണാക്കോയാണ് രണ്ടാം സ്ഥാനത്ത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.