അമേരിക്കയിൽ കാണാതായ മലയാളി കുടുംബാംഗങ്ങളുടെ മൃതദേഹങ്ങൾ കണ്ടെത്തി

Tuesday 17 April 2018 7:57 am IST
"undefined"

ന്യൂയോര്‍ക്ക് : കാലിഫോര്‍ണിയയില്‍ കാണാതായ മലയാളികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഈല്‍ നദിയില്‍ രക്ഷാ പ്രവര്‍ത്തകര്‍ നടത്തിയ തിരച്ചിലിനിടെയാണ്​ മൃതദേഹങ്ങള്‍ കണ്ടെത്തിയത്​. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനവും നദിയില്‍ നിന്ന് കണ്ടെടുത്തു.

കൊച്ചി സ്വദേശി സന്ദീപ് തോട്ടപ്പള്ളിയുടെ മകന്‍ സിദ്ധാന്തിന്റെ മൃതദേഹമാണ് ഇന്ന് കണ്ടെടുത്തത്. സന്ദീപ് തോട്ടപ്പള്ളി, മകള്‍ സച്ചി എന്നിവരുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. സന്ദീപിന്റെ ഭാര്യ സൗമ്യയുടെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു. ഈ മാസം അഞ്ചുമുതലാണ് ഇവരെ കാണാതായത്.

ഓറിഗനിലെ പോര്‍ട്‌ലാന്‍ഡില്‍നിന്നു സനോസെയിലേക്കു പോകുന്നതിനിടെയാണ് അപകടമുണ്ടായത്. റോഡിനോടു ചേര്‍ന്നു കരകവിഞ്ഞൊഴുകിയ ഈല്‍ നദിയിലേക്ക് ഇവരുടെ കാര്‍ വീഴുകയായിരുന്നു. ദക്ഷിണ കലിഫോര്‍ണിയയിലെ വലന്‍സിയയില്‍ താമസിച്ചിരുന്ന കുടുംബം ബന്ധുക്കളെ സന്ദര്‍ശിക്കാനുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. 

സന്ദീപും സാച്ചിയും കാറിനുള്ളിലായിരുന്നു. അപകടം നടന്ന സ്​ഥലത്തിന്​ ഒന്നരമൈല്‍ അകലെ നദിയില്‍ ആറടി താഴ്​ചയില്‍ നിന്നാണ്​​ കാര്‍ കണ്ടെത്തിയത്​. സന്ദീപും സാച്ചിയും കാറിന്​ പിന്നിലെ സീറ്റിലായിരുന്നു ഉണ്ടായിരുന്നത്​. കുട്ടികളെ രക്ഷിക്കാനായി സന്ദീപ്​ പിന്നിലേക്ക്​ വന്നാതാണെന്നാണ്​ കരുതുന്നത്​. കാറി​ൻ്റെ ഒരു വശത്തെ ചില്ല്​ തകര്‍ന്ന നിലയിലാണ്. ഇരുവരെയും കണ്ടെത്തിയ ശേഷം നടത്തിയ തിരച്ചിലിനൊടുവില്‍ അല്‍പ്പം അകലെ നിന്ന്​ മകന്‍ സിദ്ധാന്തിൻ്റെയും മൃതദേഹം കണ്ടെത്തി. മൂന്ന്​ മൃതദേഹങ്ങളും കാറും കരക്കെത്തിച്ചു.

ഗുജറാത്തിലെ സൂറത്തില്‍ നിന്നു യുഎസില്‍ എത്തിയ സന്ദീപ് 15 വര്‍ഷം മുന്‍പാണ് അവിടെ സ്ഥിരതാമസമാക്കിയത്. കൊച്ചി പടമുകള്‍ സ്വദേശിയാണ് സൗമ്യ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.