കേംബ്രിഡ്ജ് അനലിറ്റിക്ക; കോൺഗ്രസ്സിനെ കുടുക്കിലാക്കി പുതിയ വിവരങ്ങൾ

Tuesday 17 April 2018 3:02 am IST
"undefined"

ന്യൂദല്‍ഹി: ഫേസ്ബുക്കിലെ വിവരങ്ങള്‍ ചോര്‍ത്തി വിവാദത്തിലായ കേംബ്രിഡ്ജ് അനലിറ്റിക്കയുമായുള്ള കോണ്‍ഗ്രസ് ബന്ധത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ യോജിച്ചു പ്രവര്‍ത്തിക്കുന്നതിനായി കമ്പനി കോണ്‍ഗ്രസ്സിന് നല്‍കിയ റിപ്പോര്‍ട്ട് സിപിഎം അനുകൂല ചാനലായ എന്‍ഡിടിവി പുറത്തുവിട്ടു. 

 ഫേസ്ബുക്കിലെയും ട്വിറ്ററിലെയും വിവരങ്ങള്‍ 'കുഴിച്ചെടുത്ത്' വോട്ടര്‍മാരുടെ മനസ്സിനെ സ്വാധീനിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്താമെന്നാണ് പ്രധാനമായും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നത്. കമ്പനി സിഇഒ അലക്‌സാണ്ടര്‍ നിക്‌സുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍, മുതിര്‍ന്ന നേതാക്കളായ പി.ചിദംബരം, ജയ്‌റാം രമേശ് എന്നിവര്‍ കൂടിക്കാഴ്ച നടത്തി. വിവരമോഷണവുമായി ബന്ധപ്പെട്ട് നിക്സിനെ അടുത്തിടെ കമ്പനി പുറത്താക്കി. കൂടിക്കാഴ്ച സ്ഥിരീകരിച്ച കോണ്‍ഗ്രസ് എന്നാല്‍ കരാറില്‍ ഒപ്പിട്ടിട്ടില്ലെന്ന് അവകാശപ്പെട്ടു. കമ്പനി റിപ്പോര്‍ട്ട് നല്‍കി എന്നതിന് പാര്‍ട്ടിയുമായി കരാറുണ്ടാക്കിയെന്ന് അര്‍ത്ഥമില്ലെന്ന് കോണ്‍ഗ്രസ്സിന്റെ ഡാറ്റാ അനലിറ്റിക്‌സ് വിഭാഗം ചുമതലയുള്ള പ്രവീണ്‍ ചക്രവര്‍ത്തി പറഞ്ഞു. 

 കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് 'ഡാറ്റാ ഡ്രിവണ്‍ കാംപെയ്ന്‍, ദ പാത്ത് റ്റു ദ 2019 ലോക്‌സഭ' എന്ന പേരിലുള്ള അമ്പത് പേജ് റിപ്പോര്‍ട്ട് കേംബ്രിഡ്ജ് അനലിറ്റിക്ക കോണ്‍ഗ്രസ്സിന് നല്‍കിയത്. ഫേസ്ബുക്കിലെയും ട്വിറ്ററിലെയും വിവരങ്ങള്‍ ചോര്‍ത്തി വോട്ടര്‍മാരുടെ ചിന്താഗതി കോണ്‍ഗ്രസ്സിന് അനുകൂലമാക്കാമെന്നാണ് വാദ്ഗാനം. ഇതിന് രണ്ട് മാസത്തിന് ശേഷമാണ് രാഹുല്‍ അധ്യക്ഷ പദവിയേറ്റെടുത്തത്. സംശയം തോന്നിയതിനാല്‍ സഹായം നിരസിച്ചുവെന്നാണ് കോണ്‍ഗ്രസ് വാദം. കമ്പനിയുടെ ഓഫീസില്‍ കോണ്‍ഗ്രസ്സിന്റെ പോസ്റ്റര്‍ പതിച്ചുള്ള ചിത്രവും നേരത്തെ പുറത്തുവന്നിരുന്നു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.