ദേശീയ ആരോഗ്യ പദ്ധതികൾക്ക് ആധാർ നിർബന്ധമില്ല

Tuesday 17 April 2018 3:35 am IST
"undefined"

ന്യൂദല്‍ഹി: കേന്ദ്ര ബജറ്റില്‍ 50 കോടി ജനങ്ങള്‍ക്കായി പ്രഖ്യാപിച്ച ആയുഷ്മാന്‍ ഭാരത് ഉള്‍പ്പെടെയുള്ള ദേശീയ ആരോഗ്യ പദ്ധതികള്‍ക്ക്  ആധാര്‍ നിര്‍ബന്ധമാക്കില്ല. ഇതിനായി റേഷന്‍ കാര്‍ഡ്, വോട്ടര്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, അല്ലെങ്കില്‍ മറ്റേതെങ്കിലും 'സര്‍ക്കാര്‍ നിര്‍ദ്ദേശിത തിരിച്ചറിയല്‍ കാര്‍ഡ്' എന്നിവ ഉപയോഗിക്കാമെന്നാണ് സര്‍ക്കാര്‍ നിലപാട്.

സാമൂഹ്യ-സാമ്പത്തിക ജാതി സെന്‍സസ് ഡാറ്റ (എസ്സിസി) അടിസ്ഥാനമാക്കിയുള്ള എല്ലാ ദുര്‍ബല കുടുംബങ്ങള്‍ക്കും അഞ്ചു ലക്ഷം രൂപ ഇന്‍ഷ്വറന്‍സ് പരിരക്ഷ വാഗ്ദാനം ചെയ്യുന്ന ദേശീയ ആരോഗ്യ സംരക്ഷണ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ ഇതിനകം വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. രാജ്യത്ത് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപ വരെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്ന ആയുഷ്മാന്‍ പദ്ധതികള്‍ക്കും ആധാര്‍ നിര്‍ബന്ധമാകില്ല.  101 ദശലക്ഷം കുടുംബങ്ങളും 500 ദശലക്ഷം ആളുകളും ഈ പദ്ധതിയില്‍ നിന്ന് പ്രയോജനം ലഭിക്കുന്നത്. 

 ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ഗ്രാമീണ സുഭാസ് എന്ന പരിപാടിയിലൂടെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്താനായി വീടുകളിലെത്തി വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. 13 സംസ്ഥാനങ്ങളില്‍ പുറത്തിറക്കുന്ന ആര്‍എസ്ബിവൈയുടെ കീഴില്‍ 54 ദശലക്ഷം ഗുണഭോക്താക്കള്‍ക്ക് 30 ദശലക്ഷം ആധാര്‍ കാര്‍ഡുകള്‍ മാത്രമാണ് വിതരണം ചെയ്തത്. സാമൂഹിക, സാമ്പത്തിക, ജാതി സെന്‍സസില്‍ ദരിദ്രവിഭാഗമായി കണക്കാക്കിയ കുടുംബങ്ങളിലെ അംഗങ്ങളെയാണ് ആദ്യഘട്ടത്തില്‍ ആരോഗ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.