കാഠ്മണ്ഡു: നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ ഇന്ത്യന്‍ എംബസിക്കു സമീപം സ്ഫോടനം. ശക്തി കുറഞ്ഞ സ്ഫോടനമായതിനാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. ബിരാത്നഗര്‍ എന്ന സ്ഥലത്തെ എംബസിയുടെ ക്യാംപ് ഓഫീസിനു സമീപമാണ് സംഭവം. സ്ഫോടനത്തില്‍ എംബസി ഓഫീസിന്റെ മതിലിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചു.
സംഭവം നടക്കുമ്പോള്‍ ഓഫീസില്‍ ആളുകളുണ്ടായിരുന്നില്ല. സ്ഫോടനത്തിന് പിറകിലുള്ളവരെ കണ്ടെത്താനായി അന്വേഷണം ആരംഭിച്ചു. പ്രാദേശിക രാഷ്ട്രീയ ഗ്രൂപ്പുകളാകാം സ്ഫോടനത്തിന് പിറകിലെന്നാണ് വിവരം. പ്രദേശത്ത് പോലീസ് സംരഷണം വര്‍ധിപ്പിച്ചിട്ടുണ്ട്.
2015ലെ വെള്ളപ്പൊക്ക സമയത്താണ് ഇവിടെ താത്കാലിക എംബസി ഓഫീസ് സ്ഥാപിച്ചത്. സംഭവസമയത്ത് എംബസി ഓഫീസില്‍ ആരുമുണ്ടായിരുന്നില്ല. സ്ഫോടനത്തില്‍ അന്വേഷണം ആരംഭിച്ചെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: