റേഡിയോ ജോക്കിയുടെ കൊലപാതകം; അപ്പുണ്ണി പിടിയില്‍

Tuesday 17 April 2018 11:25 am IST
മുന്‍ റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു പ്രതി കൂടി പിടിയില്‍. കൊലപാതകം നടത്തിയശേഷം ഒളിവില്‍ പോയ കായംകുളം അപ്പുണ്ണി എന്ന അപ്പുണ്ണിയെ ചെന്നൈയില്‍ നിന്നാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്
"undefined"

തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു പ്രതി കൂടി പിടിയില്‍. കൊലപാതകം നടത്തിയശേഷം ഒളിവില്‍ പോയ കായംകുളം അപ്പുണ്ണി എന്ന അപ്പുണ്ണിയെ ചെന്നൈയില്‍ നിന്നാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.

കൊലപാതകം നടത്തിയശേഷം ഒളിവില്‍പോയ അപ്പുണ്ണിക്കായി പോലീസ് ദിവസങ്ങളായി തമിഴ്‌നാട് കര്‍ണ്ണാടക എന്നിവിടങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്നു. അപ്പുണ്ണി ചെന്നൈയില്‍ ഉണ്ടെന്ന രഹസ്യംവിവരത്തിന്റെ അടിസ്ഥാനത്തില്‍ മൊബൈല്‍ ലൊക്കേഷന്‍ പിന്‍ തുടര്‍ന്നാണ് പോലീസ് അപ്പുണ്ണിയെ കസ്റ്റഡിയിലെടുത്തത്. അപ്പുണ്ണിക്കൊപ്പം അപ്പുണ്ണിയെ ഒളിവില്‍ താമസിപ്പിക്കാന്‍ സഹായിച്ച കാമുകിയെയും പോലീസ് പിടികൂടിയിട്ടുണ്ട്. രാജേഷിനെ വെടിക്കൊലപ്പെടുത്തിയത് അപ്പുണ്ണിയാണ്. 

അലീഭായിയാണ് തനിക്ക് ക്വട്ടേഷന്‍ നല്‍കിയതെന്ന് അപ്പുണ്ണി പോലീസിനോട് സമ്മതിച്ചു.ഇയാളെ രഹസ്യ കേന്ദ്രത്തില്‍ പോലീസ് ചോദ്യംചെയ്യുകയാണ്. ഇതിനുശേഷം ആയിരിക്കും അപ്പുണ്ണിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയെന്നും അന്വേഷണസംഘം അറിയിച്ചു.

കേസില്‍ അറസ്റ്റിലായ 5 പേര്‍ ഇപ്പോള്‍ ജയിലിലാണ്. അതേസമയം കൊലപാതകത്തിലെ ഒന്നാം പ്രതിയായ സത്താറിനെ രണ്ട് ദീവസത്തിനുള്ളില്‍ ഖത്തറില്‍ നിന്ന് നാട്ടിലെത്തിക്കുമെന്നും പോലീസ് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.