ക്രോധമാകുന്ന മുന്തിരിപ്പഴങ്ങള്‍

Tuesday 17 April 2018 11:35 am IST
"undefined"

ചില ക്രോധങ്ങള്‍ക്ക് കടുപ്പം കൂടുതലാണെങ്കിലും അവ മുന്തിരിപ്പഴംപോലെ മധുരിച്ചാലോ. തങ്ങളുടെകൂടി അനുഭവം എന്നപോലെ ലോകത്തിലെ വായനാ സമൂഹം ഏറ്റെടുത്താഘോഷിച്ച ജോണ്‍ സ്‌റ്റെയ്ന്‍ബെക്കിന്റെ നോവല്‍ ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങള്‍ ഇത്തരമൊരു മധുരംകിനിയുന്ന ക്രോധത്തിന്റെ സത്താണ്. ഏപ്രില്‍ 14ന് ഈ നോവല്‍ പ്രസിദ്ധീകരിച്ചതിന്റെ 79 ാം വര്‍ഷമായിരുന്നു. 939ലായിരുന്നു നോവലിന്റെ പ്രകാശനം. മലയാളം പരിഭാഷയിലൂടെ ഈ കൃതി ലോകത്തിലെ നിരവധി ഭാഷകളിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടു ്.ഇന്നും ലോകത്ത് അധിക വില്‍പ്പനയുള്ള നോവലുകളുടെ പട്ടികയില്‍ നിര്‍ണ്ണായക സ്ഥാനമുണ്ട് കുടിയേറ്റത്തിന്റെ കഥപറയുന്ന ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങള്‍ക്ക്.അധ്വാനിക്കുന്നവന്റെ ഉണര്‍വിന്റേയും വിയര്‍പ്പിന്റെയും ചുവയുള്ള ഈ കൃതിക്ക് പുലിസ്റ്റര്‍ സമ്മാനം ഉള്‍പ്പെടെ രണ്ടു പ്രധാന അവാര്‍ഡുകള്‍ ലഭിച്ചു.അമേരിക്കന്‍ എഴുത്തുകാരനായ സ്റ്റെയ്ന്‍ബെക്കിന്റെ പതിനേഴു നോവലുകളില്‍ ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങളാണ് മാസ്റ്റര്‍പീസ്.

കര്‍ഷകരുടെ അസ്ഥിരമായ ജീവിതത്തിന്റെ കുടിയേറ്റവും അതു മനസിലുണ്ടാക്കുന്ന നിരാശയാലുള്ള ആഹ്‌ളാദ കുടിയിറക്കവുമാണ് ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങളുടെ പ്രധാന പ്രമേയം. അമേരിക്ക പൊതുവെ വിഷാദ ശയ്യയില്‍ക്കിടന്നിരുന്ന 1930കളില്‍ പൊടിക്കാറ്റു മൂലം കൃഷിയും ജീവിതവും നഷ്ടപ്പെട്ട ജോഡ് കുടുംബം ഒക്ലഹോമയില്‍ നിന്നും കാലിഫോര്‍ണിയയിലേക്കു കുടിയേറുന്നതും അവിടെ ജീവിക്കാന്‍ പലവിധ പോരാട്ടം നടത്തുകയും ചെയ്യുന്നതിന്റെ തീവ്രാനുഭവ ചരിത്രമാണ്  നോവല്‍. പ്രകൃതിയോടും ജീവിതത്തോടും പോരാടി വേദനയിലൂടെ ആനന്ദം കണ്ടെത്തുന്ന കര്‍ഷകരുടേയും തൊഴിലാളികളുടേയും ജീവിതം പകര്‍ത്തുന്ന നോവലിന് കാല്‍പ്പനികത മേല്‍ പുരട്ടിയ റിയലിസ്റ്റിക് ഘടനയാണുളളത്. മുതലാളിത്തത്തിനെതിരെയുള്ള കടുത്ത വിമര്‍ശനവുംകൂടിയാണ് ഈ രചന.

"undefined"
ജനിച്ചുവളര്‍ന്നഭൂമി ജീവിക്കാന്‍ കൊള്ളാതാവുകയും അങ്ങനെ കൊള്ളാവുന്ന ഒന്നു തേടി തികച്ചും അപരിചിതമായൊരിടത്തേക്ക പലായനം ചെയ്യുമ്പോഴുണ്ടാകുന്ന അനാഥത്വവും അരക്ഷിതാവസ്ഥയും വോണ്ടുവോളം അനുഭവിക്കുന്നുണ്ട് ഇതിലെ കഥാപാത്രങ്ങള്‍. ഇതൊരു തരം പ്രവാസ ജീവിതമോ അഭയാര്‍ഥിത്വമോ ആണ്. ഒരു പുറപ്പാടു ജീവിതംപോലെയാണ് ജോഡിന്റെ കുടുംബത്തിന്റെ അവസ്ഥ. മിഴിവില്ലാത്ത കഥാപാത്രങ്ങളും മനസിലാക്കാന്‍ പാടുപെടുന്ന സംഭാഷണവുംകൊണ്ട് നിരവധി വിമര്‍ശനം ഏറ്റുവാങ്ങിയിട്ടുണ്ടെങ്കിലും എവിടേയും ഇത്തരം ജീവിതം ഇങ്ങനെയൊക്കെ തന്നെയായിരുന്നുവെന്ന നേര്‍വഴി എഴുത്തുകൊണ്ട ക്‌ളാസിക്കാണ് ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങള്‍.

ഇടതുപക്ഷക്കാരനായതുകൊണ്ട്‌റിയലിസ്റ്റിക്കായി എഴുതുമ്പോള്‍ കഥാപാത്രങ്ങളെ പ്രത്യേക അച്ചില്‍ വാര്‍ക്കുന്നതുകൊണ്ടുള്ള ഏനക്കേടിലാണ് കഥാപാത്രങ്ങള്‍ക്കു മിഴിവുകേട് സംഭവിക്കുന്നത്.തത്വചിന്തയുടെ ഭാരമാകാം നിരൂപകര്‍ പറയുംപോലെ സംഭാഷണങ്ങളെ ചിലപ്പോള്‍ ദുര്‍ഗ്രഹമാകുന്നത്.1962ല്‍ സ്റ്റെയ്ന്‍ബെക്കിന് നോബല്‍ സമ്മാനം ലഭിക്കുന്നത് ഈ നോവല്‍കൂടി പരിഗണിച്ചാണ്.                         

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.