സമൂഹമാധ്യമങ്ങള്‍ വഴിയുള്ള ഹര്‍ത്താലിനു പിന്നില്‍ തീവ്രവാദികള്‍

Tuesday 17 April 2018 12:10 pm IST
സോഷ്യല്‍ മീഡിയ വഴി പ്രചരിച്ച് നടന്ന ഹര്‍ത്താലിന് പിന്നില്‍ തീവ്രവാദ ഗ്രൂപ്പുകളാണെന്ന് കെപിസിസി പ്രസിഡന്റ് എം.എം.ഹസന്‍. തൃശൂരില്‍ വാര്‍ത്താസമ്മേളനത്തിലായിരുന്നു ഹസന്റെ പ്രതികരണം
"undefined"

തൃശൂര്‍: സോഷ്യല്‍ മീഡിയ വഴി പ്രചരിച്ച് നടന്ന ഹര്‍ത്താലിന് പിന്നില്‍ തീവ്രവാദ ഗ്രൂപ്പുകളാണെന്ന് കെപിസിസി പ്രസിഡന്റ് എം.എം.ഹസന്‍. തൃശൂരില്‍ വാര്‍ത്താസമ്മേളനത്തിലായിരുന്നു ഹസന്റെ പ്രതികരണം.

അക്രമം മുന്‍കൂട്ടി കണ്ട് തടയുന്നതില്‍ കേരളത്തിലെ പോലീസ് പരാജയപ്പെട്ടു. അക്രമം ഉണ്ടാകുമെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയെന്ന ഡിജിപിയുടെ പ്രസ്താവന അടിസ്ഥാന രഹിതമാണ്. വാട്‌സ് ആപ്പ് ഹര്‍ത്താലിന്റെ ഉറവിടം കണ്ടത്തെി ശക്തമായ നടപടിയെുക്കാന്‍ പോലീസ് തയ്യാറാകണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.

പോലീസിനെ നിയന്ത്രിക്കുന്നതില്‍ ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയമാണ്. ഈ സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷമുള്ള ആറാമത്തെ കസ്റ്റഡിമരണമാണ് വരാപ്പുഴയിലെ ശ്രീജിത്തിന്റെത്. സംഭവത്തില്‍ നിക്ഷപക്ഷമായ അന്വേഷണമല്ല നടക്കുന്നത്. എറണാകുളം എസ്.പി സി.പിഎമ്മിന് വിടുപണി ചെയ്യുകയാണ്. ഇപ്പോള്‍ അന്വേഷണം നടത്തുന്ന ശ്രീജിത്തും നിഷ്പക്ഷനല്ല. അതു കൊണ്ട് തന്നെ സിബിഐ അന്വേഷണം നടത്തണമെന്നും കെപിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.