സ്മൃതി ഇറാനിയോട് മോശമായി പെരുമാറിയ സംഭവം; വിദ്യാർത്ഥികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

Tuesday 17 April 2018 1:00 pm IST
"undefined"

ന്യൂദല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് മോശമായി പെരുമാറിയ ദൽഹി സർവ്വകലാശാലയിലെ നാല് വിദ്യാർത്ഥികൾക്കെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു. കഴിഞ്ഞ വർഷം ഏപ്രിലിലാണ് വിദ്യാർത്ഥികൾ മദ്യലഹരിയിൽ സ്മൃതി ഇറാനിയോട് അപമര്യാദയായി പെരുമാറിയത്. 

ദൽഹി വിമാനത്താവളത്തിൽ വന്നിറങ്ങിയ മന്ത്രി ചാണക്യപുരിയിലെ തൻ്റെ വസതിയിലേക്ക് പോകുമ്പോൾ വിദ്യാർത്ഥികൾ വാഹനത്തിൽ പിന്തുടർന്നു. ശേഷം യുവാക്കൾ മന്ത്രിയുടെ വാഹനത്തെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുകയും അപമര്യാദയായി സംസാരിക്കുകയുമായിരുന്നു. 

സംഭവത്തെ തുടര്‍ന്ന് അറസ്റ്റിലായ വിദ്യാര്‍ഥികളെ പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.  തുടർന്ന് നടന്ന  വൈദ്യപരിശോധനയില്‍ ഇവര്‍ മദ്യപിച്ചതായി കണ്ടെത്തിയിരുന്നു. ചാണക്യപുരി പോലീസ് സ്‌റ്റേഷനിലാണ് സ്മൃതി ഇറാനി വിദ്യാര്‍ഥികള്‍ക്കെതിരെ പരാതി നല്‍കിയത്. സ്ത്രീകളെ അപമാനിക്കാന്‍ ശ്രമിച്ചതടക്കമുള്ള കുറ്റങ്ങള്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.