ജോധ്പുർ: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ ശിക്ഷിക്കപ്പെട്ട് ജാമ്യത്തിലിറങ്ങിയ ബോളിവുഡ് നടൻ സൽമാൻ ഖാന് വിദേശത്ത് പോകുന്നതിന് കോടതി അനുമതി. പ്രതിയുടെ അഭ്യർത്ഥനയെ തുടർന്നാണ് ജോധ്പുർ ജില്ലാ സെഷൻസ് കോടതി വിദേശത്തേക്ക് പോകാൻ അനുവാദം നൽകിയത്.
യുഎസ്, കാനഡ, നേപ്പാൾ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങലിലേക്ക് അദ്ദേഹം മെയ് 25 മുതൽ ജൂലൈ 10 വരെ പര്യടനം നടത്തുന്നുണ്ട്. തനിക്ക് ഈ രാജ്യങ്ങളിലേക്ക് പോകാനുള്ള അനുവാദം നൽകണമെന്ന് താരം കോടതി മുൻപാകെ അഭ്യർത്ഥിച്ചു. തുടർന്നാണ് സൽമാന് അനുകൂലമായി കോടതി വിധി വന്നത്.
1998ൽ സിനിമാ ചിത്രീകരണത്തിനിടെ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ സൽമാന് അഞ്ച് വർഷം തടവ് ശിക്ഷ ലഭിച്ചിരുന്നു. രണ്ട് ദിവസം ജയിലിനുള്ളിൽ കഴിഞ്ഞ സൽമാന് ഏപ്രിൽ 17നാണ് ജാമ്യം ലഭിച്ചത്. കേസിൽ മറ്റ് പ്രതികളായ സെയ്ഫ് അലിഖാൻ, നീലം, തബു, സൊനാലി ബെന്ദ്ര എന്നിവരെ കോടതി വെറുതെ വിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: