ലക്നൗ: ഉത്തർപ്രദേശിലെ ഇത്വാ പ്രദേശത്ത് ഏഴ് വയസുകാരിയെ പത്തൊൻപതുകാരൻ പീഡിപ്പിച്ചു കൊന്നു. പ്രദേശത്ത് നടന്ന വിവാഹ സത്ക്കാരത്തിൽ പങ്കെടുത്ത പെൺകുട്ടിയെയാണ് സോനു എന്ന യുവാവ് ക്രൂരമായി പീഡിപ്പിച്ചതിനുശേഷം കൊലപ്പെടുത്തിയത്. യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
വിവാഹദിനാഘോഷം നടക്കുന്ന സമയം മാതാപിതാക്കൾ ശ്രദ്ധിക്കാതിരുന്ന പെൺകുട്ടിയെ യുവാവ് അടുത്തുള്ള കൺസ്ട്രക്ഷൻ സൈറ്റിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്ത് അറിയുമെന്ന് ഭയന്ന യുവാവ് പെൺകുട്ടിയെ പിന്നീട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഇതേ സമയം പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ നടത്തിയ തിരച്ചിലിൽ കെട്ടിട നിർമ്മാണം നടന്നുകൊണ്ടിരുന്ന സ്ഥലത്ത് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. യുവാവിനെതിരെ കൊലപാതകം, ബലാത്സംഗം എന്നീ വകുപ്പുകൾ ചുമത്തി കേസ് രജിസ്ട്രർ ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: