സ്‌കൈപ്പിലൂടെയും വിവാഹ മോചനമാകാം: കോടതി

Tuesday 17 April 2018 4:06 pm IST

മുംബൈ: വിദേശ ഇന്ത്യക്കാരിക്ക് സ്‌കൈപ്പ് പോലുള്ള സാങ്കേതിക സംവിധാനത്തിലൂടെയും വിവാഹബന്ധം പിരിയാന്‍ ബോംബെ ഹൈക്കോടതി അനുമതി നല്‍കി. അമേരിക്കയിലായ ഇന്ത്യക്കാരിക്ക്, കോടതിയില്‍ നേരിട്ട് ഹാജരാകാത്തതിനാല്‍ ഉഭയകഷി സമ്മതപ്രകാരമുള്ള വിവാഹ മോചനം അനുവദിക്കാനാവില്ലെന്ന കുടുംബക്കോടതിയുടെ വിധി ജസ്റ്റീസ് ഭാരതി ദാങ്‌ഗ്രേ റദ്ദാക്കി. 

സ്ത്രീ, അച്ഛന് കോടതി നടപടിക്കുള്ള അധികാരം നല്‍കിയിരുന്നു. ഒന്നുകില്‍ അദ്ദേഹത്തിന് നപടികളുമായി മുന്നോട്ടു പോകാം, അല്ലെങ്കില്‍ സ്‌കൈപ്പുപോലുള്ള ആധുനിക വിനിമയ സംവിധാനങ്ങള്‍ വിനിയോഗിക്കാമെന്ന് കോടതി പറഞ്ഞു. ആഗോളവല്‍ക്കരണത്തിന്റെ തുടര്‍ന്ന് വിദ്യാസമ്പന്നര്‍ ഇന്ത്യക്കു പുറത്ത് ജോലിക്കും മറ്റുമായി പോകുന്നു, അതിനാല്‍ അവര്‍ സ്ഥലത്തുണ്ടാവണമെന്ന് പറയാനാവില്ല, ദാങ്‌ഗ്രേ പറഞ്ഞു.

ദമ്പതികള്‍ 2002 ല്‍ വിവാഹിതരായി, പക്ഷേ 2016 മുതല്‍ പിരിഞ്ഞ് താമസിക്കുകയാണ്. 2017-ല്‍ വിവാഹമോചനത്തിന് ഇരുവരും ബോംബെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.