കേരളം 1921 കാലത്തേക്കോ: പി.പി. മുകുന്ദന്‍

Tuesday 17 April 2018 5:03 pm IST
"പി.പി. മുകുന്ദന്റെ ഫേസ്ബുക് പോസ്റ്റ്‌"

 

കൊച്ചി: കേരളം വീണ്ടും 1921ലേക്ക് (മാപ്പിളലഹളക്കാലം) എത്തിചേരുന്ന സ്ഥിതിയാണ് അനുഭവപ്പെട്ടതെന്നും കേരളം കശ്മീരിന്റെ വഴിക്കു പോകാതിരിക്കാന്‍ ജനാധിപത്യ വിശ്വാസികള്‍ ഉണരണമെന്നും ബിജെപി മുന്‍ സംഘടനാ ജനറല്‍ സെക്രട്ടറി പി.പി. മുകുന്ദന്‍. അപ്രഖ്യാപിത ഹര്‍ത്താലിലെ അക്രമങ്ങളോട് ഫേസ്ബുക്കില്‍ പ്രതികരിക്കുകയായിരുന്നു. 

ദേശവിരുദ്ധ ശക്തികളുടെ അക്രമത്തെ അടിച്ചമര്‍ത്താന്‍ സാധിക്കാതെ വെറും നോക്കുക്കുത്തിയായി നിന്ന പിണറായി സര്‍ക്കാര്‍ രാജി വെക്കാനുള്ള സൗമനസ്യം എങ്കിലും കാണിക്കണം. ശക്തമായ പ്രതിപക്ഷത്തിന്റെ അഭാവവും ദേശീയ പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയുടെ കുറവും

പരിഹരിച്ചാലേ കേരളം നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹാരം ഉണ്ടാകൂ. ഇല്ലെങ്കില്‍ കേരളം കശ്മീരിന്റെ വഴിയിലേക്ക് പോയെന്നും വരാം. ജനാധിപത്യ വിശ്വാസികള്‍ ഉണര്‍ന്ന പ്രവര്‍ത്തിക്കേണ്ട 

സമയം അതിക്രമിച്ചിരിക്കുന്നു, മുകുന്ദന്‍ എഴുതുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.