ഇന്ത്യ 7.3 ശതമാനം വളര്‍ച്ച നേടുമെന്ന് ലോക ബാങ്ക്

Tuesday 17 April 2018 5:24 pm IST
"World Bamk "

വാഷിങ്ങ്ണ്‍: ഈ വര്‍ഷം ഇന്ത്യ 7.3 ശതമാനം സാമ്പത്തിക വളര്‍ച്ച നേടുമെന്ന് ലോകബാങ്ക്. അടുത്ത വര്‍ഷം ഇത് 7.5 ശതമാനത്തില്‍ എത്തുമെന്നും ലോകബാങ്ക് വിലയിരുത്തുന്നു.  നോട്ട് അസാധുവാക്കല്‍, ചരക്ക് സേവന നികുതി തുടങ്ങിയവ നടപ്പാക്കിയതുമൂലം ഉണ്ടായ താത്ക്കാലിക പ്രശ്‌നം മാറിത്തുടങ്ങിയതായും  റിപ്പോര്‍ട്ടില്‍ പറയുന്നു.2017ല്‍ നേടിയ 6.7 ശതമാനം വളര്‍ച്ചയില്‍ നിന്ന് 2018ല്‍ വളര്‍ച്ച 7.3 ശതമാനമാകും. സ്വകാര്യ നിക്ഷേപങ്ങളിലെ വളര്‍ച്ച ഇതിന് കരുത്തു പകരും.

നിക്ഷേപങ്ങളും കയറ്റുമതിയും  വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യ കൂടുതല്‍ നടപടി എടുക്കണമെന്നും  ലോകബാങ്ക് നിര്‍ദ്ദേശിക്കുന്നു. ഓരോ വര്‍ഷവും ജോലിക്ക് സന്നദ്ധരായവരുടെ എണ്ണം 13 ലക്ഷമാണ് കൂടുന്നത്. പ്രതിവര്‍ഷം ഇന്ത്യ 81 ലക്്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കേണ്ടതുണ്ട്. എങ്കിലേ തൊഴില്‍ നിരക്ക് പരിപാലിക്കാന്‍ കഴിയൂ.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.