മതതീവ്രവാദികളുടെ ഹര്‍ത്താല്‍; പ്രത്യേക സംഘം അന്വേഷിക്കും

Tuesday 17 April 2018 8:41 pm IST
സാമൂഹിക മാദ്ധ്യമങ്ങള്‍ വഴി പ്രചരിച്ച ഹര്‍ത്താല്‍ നേരിടുന്നതില്‍ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം. ഹര്‍ത്താലിന്റെ മറവില്‍ ചില തീവ്രവാദ ബന്ധമുള്ള സംഘടനകള്‍ അക്രമങ്ങള്‍ അഴിച്ചുവിടാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ് പോലീസ് അവഗണിച്ചു.

തിരുവനന്തപുരം: കേരളത്തില്‍ ഇന്നലെ അപ്രഖ്യാപിത ഹര്‍ത്താലിന്റെ മറവില്‍ നടത്തിയ അക്രമങ്ങളെക്കുറിച്ച് പ്രത്യേക സംഘം അന്വേഷിക്കും. ഇതിനായി ഡിജിപി അന്വേഷണ സംഘം രൂപീകരിച്ചു. ഹര്‍ത്താലില്‍ തീവ്രവാദ സംഘടനകള്‍ക്കുള്ള പങ്ക് സംഘം അന്വേഷിക്കും. ഇതിന് പുറമെ മാദ്ധ്യമങ്ങളെ ഇതിനായി ദുരുപയോഗം ചെയ്‌തോയെന്ന കാര്യവും പ്രത്യേക സംഘം അന്വേഷിക്കും.

അതേസമയം, സാമൂഹിക മാദ്ധ്യമങ്ങള്‍ വഴി പ്രചരിച്ച ഹര്‍ത്താല്‍ നേരിടുന്നതില്‍ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം. ഹര്‍ത്താലിന്റെ മറവില്‍ ചില തീവ്രവാദ ബന്ധമുള്ള സംഘടനകള്‍ അക്രമങ്ങള്‍ അഴിച്ചുവിടാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ് പോലീസ് അവഗണിച്ചു.

ഇതാണ് കഴിഞ്ഞ ദിവസം വ്യപാകമായി അക്രമങ്ങള്‍ ഉണ്ടാകാന്‍ കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.