മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടിവിആര്‍ ഷേണായി അന്തരിച്ചു

Tuesday 17 April 2018 8:55 pm IST

ന്യൂദല്‍ഹി:പ്രശസ്ത മാധ്യമപ്രവര്‍ത്തകനും കോളമിസ്റ്റുമായ ടി.വി.ആര്‍.ഷേണായ്(77) അന്തരിച്ചു. മണിപ്പാല്‍ ആശുപത്രിയില്‍ ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു അന്ത്യം.2003 ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു. ദി വീക്ക്, സണ്‍ഡേ മെയില്‍ എന്നിവയുടെ എഡിറ്ററായി പ്രവര്‍ത്തിച്ചിരുന്നു.

എറണാകുളം ചെറായി സ്വദേശിയായ ഷേണായ് എറണാകുളം മഹാരാജാസ് കോളേജിലായിരുന്നു ഡിഗ്രി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഇന്ത്യന്‍ എക്‌സ്പ്രസിലൂടെ പത്രപ്രവര്‍ത്തനരംഗത്ത് വന്ന ഷേണായി ദീര്‍ഘകാലം മലയാള മനോരമയില്‍ പ്രവര്‍ത്തിച്ചു. അതിനുശേഷമാണ് ദ വീക്കിലും സണ്‍ഡേമെയിലിലുമെത്തിയത്.  സാമ്പത്തിക, രാഷ്ട്രീയ നിരീക്ഷകനായ ഷേണായി ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയിലടക്കം പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. പ്രസാദ്ഭാരതി നിര്‍വ്വാഹകസമിതിയംഗമായിരുന്നു. മൊറാക്കോ രാജാവിന്റെ ഉന്നത ബഹുമതിയായ 'അലവിറ്റ കമാണ്ടര്‍ വിസ്ഡം'പുരസ്‌കാരം നേടിയിട്ടുണ്ട്. മൃതദേഹം ഇന്ന് വൈകിട്ട് ന്യൂദല്‍ഹിയിലെത്തിക്കും. സംസ്‌ക്കാരം 19 ന് ഉച്ചയ്ക്ക് 2 ന് ലോധിറോഡിലുള്ള ശ്മശാനത്തില്‍.

ഭാര്യ സരോജം. മക്കള്‍ : സുജാത, അജിത്ത്.

സംഭവ ബഹുലം ഷേണായി ജീവിതം

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.