ഫാഷന്‍ ലൈഫ്‌സ്‌റ്റൈല്‍ എക്‌സ്‌പോ സംഘടിപ്പിക്കുന്നു

Tuesday 17 April 2018 10:51 pm IST

 

കണ്ണൂര്‍: ചെന്നൈ ആസ്ഥാനമായുള്ള ഡി സ്റ്റുഡിയോ ഫാഷന്‍ കമ്പനി സൗത്ത് ഇന്ത്യന്‍ ഫാഷന്‍ അസോസിയേഷനുമായി ചേര്‍ന്ന് കണ്ണൂരില്‍ ആദ്യമായി നാലു ദിവസം നീണ്ടുനില്‍ക്കുന്ന ഫാഷന്‍ ലൈഫ്‌സ്‌റ്റൈല്‍ എക്‌സ്‌പോ (സീറോ ടു നൈന്റീനൈന്‍) സംഘടിപ്പിക്കുന്നു. മെയ് 12 മുതല്‍ 15 വരെ കണ്ണൂര്‍ ജവഹര്‍ സറ്റേഡിയത്തില്‍ വെച്ചാണ് പരിപാടി നടക്കുകയെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിലപിടിപ്പുള്ള ബ്രാന്‍ഡഡ് ഉല്പന്നങ്ങള്‍ മുതല്‍ സാധാരണക്കാരുടെ ബജറ്റിനനുസരിച്ചുള്ള ഉല്പന്നങ്ങള്‍ വരെ മേളയിലുണ്ടാവും. ഇലക്‌ട്രോണിക്‌സ് ഉല്പന്നങ്ങള്‍, പുതിയ ഡിസൈനര്‍ വസ്ത്രങ്ങള്‍, വീടിനാവശ്യമായ ലക്ഷ്വറി സാധനങ്ങള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, ആഭരണങ്ങള്‍, ഗിഫ്റ്റ്‌സ്, പെര്‍ഫ്യൂമ്‌സ്, വാച്ചുകള്‍, ക്ലോക്കുകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന കലക്ഷനുകള്‍ എക്‌സ്‌പോയില്‍ വില്പനയ്ക്കായി ഒരുക്കും. നാലു ദിവസങ്ങളിലായി നടക്കുന്ന പ്രദര്‍ശനത്തില്‍ സെലിബ്രറ്റി വാക്കിങ്ങ്, ഫാഷന്‍ ഷോ, മ്യൂസിക് കണ്‍സേര്‍ട്ട് തുടങ്ങിയവയുണ്ടാകും. ഇത് കൂടാതെ കിഡ്‌സ് സോണ്‍, ഫുഡ് ഫെസ്റ്റ് എന്നിവയും എക്‌സപോയിലുണ്ടാകും. വാര്‍ത്താസമ്മേളനത്തില്‍ ആര്യ വര്‍മ, എ. ദീപക്, എ.ദീപ്ന, ഖാജാ മൊയ്തീന്‍ കപ്പൂര്‍ എന്നിവര്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.