ഉളിക്കല്‍ സംസ്‌കാര കലാ സാംസ്‌കാരിക പഠനകേന്ദ്രം ഉദ്ഘാടനവും സാംസ്‌കാരിക മേളയും ഇന്നും നാളെയും

Tuesday 17 April 2018 10:52 pm IST

 

ഇരിട്ടി: ഉളിക്കല്‍ സംസ്‌കാര കലാ സാംസ്‌കാരിക പഠനകേന്ദ്രം ഉദ്ഘാടനവും സാംസ്‌കാരിക മേളയും ഇന്നും നാളെയുമായി നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വയത്തൂര്‍ യുപി സ്‌കൂള്‍ അങ്കണത്തില്‍ വെച്ച് ഇന്ന് വൈകുന്നേരവും 6ന് നടക്കുന്ന പ്രതിഭാ സംഗമം ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വസന്തകുമാരി ഉദ്ഘാടനം ചെയ്യും. സംസ്‌കാര പ്രസിഡന്റ് എം.എം.മൈക്കിള്‍ അദ്ധ്യക്ഷത വഹിച്ചു. നാടക രചയിതാവും സംവിധായകനുമായ ഇബ്രാഹീം വേങ്ങര വിശിഷ്ടാതിഥി ആയിരിക്കും. സാഹിത്യ, സിനിമാ മേഖലകളില്‍ കഴിവ് തെളിയിച്ച പി.എം.ജോണ്‍, തോമസ് ദേവസ്യ, സുധി അന്ന, ഷിബു പ്രഭാകര്‍ എന്നിവരെ ആദരിക്കും. രാത്രി 7 മണിക്ക് ആലത്തുപറമ്പ് കുമാരന്‍ സ്മാരക വായനശാല അവതരിപ്പിക്കുന്ന കിണര്‍ ജീവിതം എന്ന നാടകം അരങ്ങേറും. 

19ന് വൈകുന്നേരം 6ന് നടക്കുന്ന സാംസ്‌കാരിക സന്ധ്യ സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. സംസ്‌കാര രക്ഷാധികാരി ജോയിക്കുട്ടി അബ്രഹാം അദ്ധ്യക്ഷത വഹിക്കും. സിനിമാ സംവിധായകന്‍ പ്രതീപ് ചൊക്ലി വിശിഷ്ടാതിഥി ആവും. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വ്യക്തികളെ ചടങ്ങില്‍ ആദരിക്കും. തുടര്‍ന്ന് ആലപ്പുഴ ഭരത് കമ്മ്യൂണിക്കേഷന്‍സ് അവതരിപ്പിക്കുന്ന മൂന്ന് ഇന്ത്യന്‍ പൗരന്മാരുടെ ഒരു ദിവസം എന്ന നാടകം അരങ്ങേറും. പത്രസമ്മേളനത്തില്‍ ഭാരവാഹികളായ എം.എം.മൈക്കിള്‍, ജോയിക്കുട്ടി അബ്രഹാം, സി.കെ.സതീശന്‍, കെ.കെ.സുരേഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുത്തു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.