സംഗീതരത്നം അവാര്‍ഡ് എം.ജയചന്ദ്രന്
Tuesday 17 April 2018 10:53 pm IST
കണ്ണൂര്‍: കണ്ണൂര്‍ സംഗീതസഭ നല്‍കിവരുന്ന സംഗീതരത്നം പുരസ്കാരത്തിന് പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ എം.ജയചന്ദ്രന് അര്‍ഹനായി. 51,000 രൂപയും ശില്പ്പവം അടങ്ങുന്ന അവാര്‍ഡ് മെയ് 6 ന് കണ്ണൂര്‍ സാധു കല്യാണ മണ്ഡപത്തില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് സമ്മാനിക്കും. മലയാളം, തമിഴ് സിനിമകളില്‍ സംഗീത സംവിധധായകന്‍ എന്നതിലുപരി ഗായകന് എന്ന നിലയിലും അഭിനേതാവ് എന്ന നിലയിലും കഴിവ് തെളിയിച്ച എം.ജയചന്ദ്രന് നിരവധി ദേശീയ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മലയാള ചലച്ചിത്ര സംഗീതലോകത്ത് കാല്‍നൂറ്റാണ്ട് പിന്നിട്ട ജയചന്ദ്രന് വടക്കേ മലബാറിന്റെ ആദരമായാണ് സംഗീതരത്നം പുരസ്കാരം നല്കാന് തീരുമാനിച്ചതെന്ന് സംഗീത സഭ പ്രസിഡണ്ട് കെ.പ്രമോദ്, സെക്രട്ടറി ഒ.എന്‍.രമേശന് എന്നിവര്‍ അറിയിച്ചു.