കാവിന്‍ചാല്‍ വനിതാ സഹകരണ സംഘം വൈവിധ്യവതകരണം ഉദ്ഘാടനം 20 ന്

Tuesday 17 April 2018 10:54 pm IST

 

തളിപ്പറമ്പ്: പരിയാരം കോരന്‍പീടികയില്‍ പ്രവര്‍ത്തിക്കുന്ന കാവിന്‍ചാല്‍ വനിതാ സഹകരണ സംഘം 15-ാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള വൈവിധ്യവത്കരണത്തിന്റെ ഉദ്ഘാടനം 20 ന് നടക്കും. സംഘം പൂര്‍ണമായും കമ്പ്യൂട്ടര്‍വത്കരിക്കുന്നതിന്റെ ഉദ്ഘാടനം 20 ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍(പ്ലാനിങ്ങ്) ദിനേഷ് ബാബു നിര്‍വ്വഹിക്കും. 

ഇതിന്റെ ഭാഗമായി എല്ലാവര്‍ക്കും കമ്പ്യൂട്ടര്‍ പരിജ്ഞാനം ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടു കൂടി കുറഞ്ഞ നിരക്കില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കമ്പ്യൂട്ടര്‍ പരിജ്ഞാനം നല്‍കുന്നതിനായി കോരന്‍പീടികയില്‍ സംഘം ആരംഭിക്കുന്ന കാവിന്‍ചാല് കമ്പ്യൂട്ടര്‍ സെന്ററിന്റെ ഉദ്ഘാടനം പരിയാരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ.രാജേഷ് നിര്‍വ്വഹിക്കും. ഹരിത കേരളത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്കായി സംഘം ആരംഭിക്കുന്ന പേപ്പര്‍ ബാഗ്, തുണിസഞ്ചി നിര്‍മ്മാണ യൂണിറ്റിന്റെ ഉദ്ഘാടനം തളിപ്പറമ്പ് അസിസ്റ്റര്‍ രജിസ്ട്രാര്‍(ജനറല്‍) ശശിധരന്‍ കാട്ടൂര്‍ നിര്‍വ്വഹിക്കും. ആരോഗ്യമുള്ള മനസ്സും ശരീരവും ഉള്ള നല്ല സമൂപത്തെ രൂപപ്പെടത്തിയെടുക്കാന്‍ രോഗങ്ങള്‍ക്കനുസരിച്ചുള്ള യോഗ പരിശീലനം തുടങ്ങുന്നതിനായി സംഘം ആരംഭിക്കുന്ന കാവിന്‍ചാല്‍ വനിതാ യോഗ സെന്ററിന്റെ ഉദ്ഘാടനം കോരന്‍പീടികയില്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ സൗമിനി നാരായണന്‍ നിര്‍വ്വഹിക്കും. ചടങ്ങില്‍ പഞ്ചായത്ത് മെമ്പര്‍ സാജിത ടീച്ചര്‍ അധ്യക്ഷത വഹിക്കും. 

കോസ്റ്റ്യൂം സെന്ററിന്റെ ഉദ്ഘാടനം സംഘം പ്രസിഡണ്ട് കെ.വി.പ്രമീള നിര്‍വ്വഹിക്കും. കോര്‍ കമ്മറ്റി രക്ഷാധികാരി എന്‍.കെ.ഇ.ചന്ദ്രശേഖരന്‍ മാസ്റ്റര്‍, യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ എം.വി.ശശി, പരിയാരം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് കെ.കെ.പത്മനാഭന്‍, പരിയാരം പഞ്ചായത്ത് വനിതാ സഹകരണ സംഘം പ്രസിഡണ്ട് മേരിക്കുട്ടി, പരിയാരം വനിതാ സര്‍വ്വീസ് സഹകരണ സംഘം പ്രസിഡണ്ട് എം.വി.ശ്രീദേവി, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ഇ.വി.ഗണേശന്‍, വി.ജാനകി, കെ.വിജയന്‍,  പി.വി.അബ്ദുള്‍ ഷുക്കൂര്‍, കെ.പി.കേളു നമ്പ്യാര്‍, വ്യാപാരി വ്യവസായി നേതാക്കളായ ടി.വി.സജീവന്‍, ടി.വി.കരുണാകരന്‍ എന്നിവര്‍ ആശംസകള്‍ നേരും. വൈസ് പ്രസിഡണ്ട് ടി.നിത്യ സ്വാഗതവും സെക്രട്ടറി എന്‍.കെ.യമുന നന്ദിയും പറയും.

ആഘോഷങ്ങളുടെ ഭാഗമായി ലളിതമായ പലിശ നിരക്കിലുള്ള സ്വര്‍ണവായ്പയും ടു വീലര്‍, കമ്പ്യൂട്ടര്‍, ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍, എയര്‍ കണ്ടീഷണര്‍, ഗൃഹോപകരണങ്ങള്‍ എന്നിവയും അംഗങ്ങള്‍ക്ക് ലഭ്യമാകും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.