മദ്രസയില്‍ വിദ്യാര്‍ത്ഥിനിക്ക് പീഡനം: ഉസ്താദ് അറസ്റ്റില്‍

Tuesday 17 April 2018 10:55 pm IST

 

പാപ്പിനിശ്ശേരി: മദ്രസയില്‍ വെച്ച് 11 കാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ ഉസ്താദ് അറസ്റ്റിലായി. പാപ്പിനിശ്ശേരിയിലെ മദ്രസ അധ്യാപകനായ ആലക്കോട് ഉദയഗിരി സ്വദേശി കെ.വി.റാഫി(32)ആണ് അറസ്റ്റിലായത്. രക്ഷിതാക്കളുടെ പരാതിയില്‍ പെണ്‍കുട്ടിയുടെ മൊഴിയെ തുടര്‍ന്ന് വളപട്ടണം എഎസ്പി അരവിന്ദ് സുകുമാരന്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ അറസ്റ്റിലായത്.

പാപ്പിനിശ്ശേരി മദ്രസയില്‍ ഏറെക്കാലമായി ജോലി ചെയ്തുവന്നിരുന്ന ഇയാള്‍ ഇത്തരത്തില്‍ നിരവധി വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചിരുന്നതായി സംശയമുണ്ട്. പ്രതിയെ കോടതി റിമാന്റ് ചെയ്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.