കണ്ണൂര്‍: ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ സമ്പൂര്‍ണ സാക്ഷരത പ്രഖ്യാപന വാര്‍ഷികം ആചരിക്കുന്നു. ഇന്ന് രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ മുന്‍കാല സാക്ഷരത പ്രവര്‍ത്തകരെ ആദരിക്കുകയും വിവിധ വിഭാഗങ്ങളിലായി ഏറ്റവുമധികം രജിസ്ട്രേഷന് നടത്തിയ പ്രേരക്മാരെ അനുമോദിക്കുകയും ചെയ്യും. ആദിവാസി സാക്ഷരത പദ്ധതിയായ സമഗ്രയുടെയും പട്ടികജാതി സാക്ഷരത പദ്ധതിയായ നവചേതനയുടെയും ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ്, വൈസ് പ്രസിഡണ്ട് പി.പി.ദിവ്യ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാര്, ജില്ലാ സാക്ഷരതാ സമിതി അംഗങ്ങള്‍, മുന്‍കാല സാക്ഷരത പ്രവര്‍ത്തകര്‍ തുടങ്ങിയര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: