മോദിക്ക് അസാധാരണ സ്വീകരണമൊരുക്കി ബ്രിട്ടന്‍

Wednesday 18 April 2018 2:31 am IST

സ്‌റ്റോക്ക്‌ഹോം/ ലണ്ടന്‍: മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് പ്രോത്സാഹനം നല്‍കാന്‍ ഇന്ത്യാ-നോര്‍ഡിക് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം. സ്മാര്‍ട്ട് സിറ്റി, ക്ലീന്‍ ടെക്‌നോളജി, എല്ലാവര്‍ക്കും പാര്‍പ്പിടം, ഊര്‍ജ്ജ സംരക്ഷണം, ഇ-മൊബിലിറ്റി തുടങ്ങിയ വിഷയങ്ങളില്‍ സ്വീഡന്‍ അടക്കമുള്ള രാജ്യങ്ങളുമായി സഹകരണം ശക്തമാക്കാന്‍ ഉച്ചകോടിയില്‍ ധാരണയായി. 

പത്തുമണിക്കൂറില്‍ പത്ത് പരിപാടികളിലാണ് പ്രധാനമന്ത്രി മോദി സ്‌റ്റോക്ക് ഹോമില്‍ പങ്കെടുത്തത്. സിഇഒമാരുടെ യോഗവും നോര്‍ഡിക് രാജ്യങ്ങളുടെ തലവന്മാരുടെ യോഗവും അടക്കമായിരുന്നു മോദിയുടെ പരിപാടികള്‍. സ്റ്റോക്ക്‌ഹോമിലെത്തിയ മോദിയെ സ്വീഡിഷ് പ്രധാനമന്ത്രി സ്റ്റെഫാന്‍ ലോഫ്‌വെന്‍ വിമാനത്താവളത്തില്‍ നേരിട്ടെത്തിയാണ് സ്വീകരിച്ചത്. പ്രതിരോധ മേഖലയിലടക്കം സഹകരണം ശക്തമാക്കാന്‍ ഇരുവരും തീരുമാനിച്ചു. 

ഇന്ന് ബ്രിട്ടനിലെത്തുന്ന നരേന്ദ്ര മോദിക്ക് അമേരിക്കന്‍ പ്രസിഡന്റിന് നല്‍കുന്നതിന് സമാനമായ സ്വീകരണമാണ് തെരേസ മേ സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. കോമണ്‍വെല്‍ത്ത് രാഷ്ട്രത്തവന്മാരുടെ യോഗത്തിനെത്തുന്ന മോദിയുമായി യോഗത്തിന് മുമ്പ് രണ്ടു തവണ ബ്രിട്ടീഷ് പ്രധാനമന്ത്രി ചര്‍ച്ച നടത്തും. ബ്രിട്ടീഷ് രാജ്ഞിയുമായും ചാള്‍സ് രാജകുമാരനുമായും മോദി കൂടിക്കാഴ്ച നടത്തും. ലണ്ടനിലെ സയന്‍സ് മ്യൂസിയവും മോദി സന്ദര്‍ശിക്കുന്നുണ്ട്. മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിമാരില്‍ നിന്നും വത്യസ്തമായി മോദിക്ക് വലിയ സ്വീകരണമാണ് ബ്രിട്ടണ്‍ ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.