ലാലുവിന് കുറ്റപത്രം

Wednesday 18 April 2018 2:44 am IST

ന്യൂദല്‍ഹി: റെയില്‍വേ മന്ത്രിയായിരിക്കെ, ഐ.ആര്‍.സി.ടി.സിയ്ക്കു കീഴിലുള്ള രണ്ട്് ഹോട്ടലുകളുടെ അറ്റകുറ്റ പണികള്‍ക്ക് കരാര്‍ നല്‍കിയതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിന്റെ പേരില്‍ ആര്‍.ജെ.ഡി. നേതാവ് ലാലു പ്രസാദ് യാദവ്,   പത്‌നി രാബ്രി ദേവി, മകന്‍ തേജസ്വി തുടങ്ങി 14 പേര്‍ക്ക് കുറ്റപത്രം നല്‍കി.   മുന്‍ ബീഹാര്‍ മുഖ്യമന്ത്രി കൂടിയായിരുന്ന റാബ്‌റി ദേവിയെ ഇതുമായി ബന്ധപ്പെട്ട് സി.ബി.ഐ അടുത്തയിടെ ചോദ്യം ചെയ്തിരുന്നു. 

റാഞ്ചിയിലും പുരിയിലുമുള്ള ഐ.ആര്‍.സി.ടി.സി ഹോട്ടലുകള്‍ അറ്റകുറ്റപ്പണികള്‍ക്കായി സുജാത ഹോട്ടല്‍സ് എന്ന സ്വകാര്യ കമ്പനികള്‍ക്കായിരുന്നു നല്‍കിയിരുന്നത്. 

ഇതിനു പ്രതിഫലമായി ബിനാമി സ്ഥാപനമായ ഡിലൈറ്റ് മാര്‍ക്കറ്റിങ്ങ് വഴി പറ്റ്‌നയില്‍ മൂന്നേക്കര്‍ കണ്ണായ സ്ഥലം ലാലുവിനും കൂട്ടര്‍ക്കും കൈമാറിയിരുന്നു.  വിനയ് കൊച്ചാറിന്റെയും വിജയ് കൊച്ചാറിന്റെയും ഉടമസ്ഥതയിലുള്ളതാണ് സുജാത ഹോട്ടല്‍സ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.