ലോകത്ത് നിലനില്‍ക്കുന്ന ഏക പ്രാചീന സംസ്‌കൃതി ഹൈന്ദവ ദേശീയത: സ്വാമി ചിദാനന്ദപുരി

Wednesday 18 April 2018 2:50 am IST

കൂത്തുപറമ്പ്(കണ്ണൂര്‍): പ്രകൃതി നിയമങ്ങള്‍ക്കനുസരിച്ച് ജീവിക്കുന്ന ഹൈന്ദവ സംസ്‌കൃതിയാണ് ഇന്ന് ലോകത്ത് നിലനില്‍ക്കുന്ന ഏക പ്രാചീന സംസ്‌കൃതിയെന്ന് സ്വാമി ചിദാനന്ദപുരി . ആര്‍എസ്എസ് ദ്വിദീയ വര്‍ഷ സംഘശിക്ഷാ വര്‍ഗ് കൂത്തുപറമ്പ് തൊക്കിലങ്ങാടി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സംസ്‌കൃതിയെ നിലനിര്‍ത്താന്‍  കലകളും ആചാരങ്ങളും സന്യാസിവര്യന്‍മാരുടെ പ്രവര്‍ത്തനങ്ങളും പരസ്പരപൂരകങ്ങളായി പ്രവര്‍ത്തിച്ചിരുന്നു. കൂടാതെ സവിശേഷതയാര്‍ന്ന കുടുംബ വ്യവസ്ഥയും ഹൈന്ദവ സംസ്‌കൃതിക്ക് അടിസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

സീമാജാഗരണ്‍ മഞ്ച് അഖിലേന്ത്യാ സംയോജക് എ.ഗോപാലകൃഷ്ണന്‍ പ്രഭാഷണം നടത്തി. വര്‍ഗ് സര്‍വ്വാധികാരി കെ.എന്‍. നാരായണന്‍ മാസ്റ്റര്‍, പ്രാന്ത സഹസംഘചാലക് അഡ്വ. കെ.കെ.ബാലറാം, എസ്.സുദര്‍ശനന്‍, അ.വിനോദ്, ടി.എസ്.അജയകുമാര്‍, വത്സന്‍ തില്ലങ്കേരി തുടങ്ങിയവര്‍ സംബന്ധിച്ചു. വര്‍ഗ് കാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. 

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇരുനൂറ്റി അമ്പതോളം ശിക്ഷാര്‍ത്ഥികള്‍ വര്‍ഗില്‍ പങ്കെടുക്കുന്നുണ്ട്. 

ഏപ്രില്‍ പതിനാറിന് ആരംഭിച്ച വര്‍ഗ് മെയ് ഏഴിന് സമാപിക്കും. വിവിധ ദിവസങ്ങളിലായി രാഷ്ട്രീയ സ്വയംസേവക സംഘം സഹസര്‍കാര്യവാഹ് ഭാഗയ്യാജി, അഖിലഭാരതീയ കാര്യകാരി സദസ്യന്‍ സുഹാസ് റാവു ഹീരേ മഠ്, എസ്.സേതുമാധവന്‍, എ.ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.