നീതി കിട്ടാന്‍ മൂന്ന് വയസ്സുകാരി സമരപ്പന്തലില്‍

Wednesday 18 April 2018 3:06 am IST
പോലീസുകാര്‍ ചവിട്ടിക്കൊന്ന വരാപ്പുഴയിലെ ശ്രീജിത്തിന് നീതി കിട്ടാന്‍ മകള്‍ മൂന്നുവയസ്സുകാരി ആര്യനന്ദ നടത്തിയ നിശബ്ദമായ സമരം കണ്ടുനിന്നവരുടെയെല്ലാം കണ്ണുനനയിച്ചു. ശ്രീജിത്തിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ നടത്തിയ ഉപവാസത്തിന്റെ സമാപനത്തിനാണ് ആര്യനന്ദയും പങ്കെടുത്തത്.

കൊച്ചി:  തന്നോടൊപ്പമുണ്ടായിരുന്ന ആരോ~ഒരാള്‍ ഇപ്പോള്‍ കൂടെയില്ലെന്ന് അവള്‍ക്കറിയാം. അത് സ്വന്തം അച്ഛനാണെന്ന് തിരിച്ചറിയാനുള്ള പ്രായം അവള്‍ക്കില്ല. എങ്കിലും എല്ലാവര്‍ക്കുമൊപ്പം അവള്‍, ആര്യനന്ദ സമരപ്പന്തലില്‍ ഇരുന്നു.

പോലീസുകാര്‍ ചവിട്ടിക്കൊന്ന വരാപ്പുഴയിലെ ശ്രീജിത്തിന് നീതി കിട്ടാന്‍ മകള്‍ മൂന്നുവയസ്സുകാരി ആര്യനന്ദ നടത്തിയ നിശബ്ദമായ സമരം കണ്ടുനിന്നവരുടെയെല്ലാം കണ്ണുനനയിച്ചു. ശ്രീജിത്തിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ നടത്തിയ ഉപവാസത്തിന്റെ സമാപനത്തിനാണ് ആര്യനന്ദയും പങ്കെടുത്തത്. 

ശ്രീജിത്തിന്റെ സഹോദരന്‍ രഞ്ജിത്തിന്റെ കൈപിടിച്ചാണ് ഹൈക്കോടതി ജംഗ്ഷനിലെ സമരപ്പന്തലില്‍ ആര്യനന്ദയെത്തിയത്. 20 മിനിറ്റോളം സമരക്കാര്‍ക്കൊപ്പമിരുന്ന് അച്ഛന് നീതിക്കായി അവളും പോരാടി. ഇനി സ്‌നേഹലാളനകള്‍ നല്‍കാന്‍ അച്ഛനില്ലല്ലോ...

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.