നരെയ്‌ന് 100 വിക്കറ്റ്‌

Wednesday 18 April 2018 4:08 am IST

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഒരു ടീമിനുവേണ്ടി നൂറു വിക്കറ്റ് നേടുന്ന മൂന്നാമത്തെ ബൗളറെന്ന ബഹുമതി സുനില്‍ നരെയ്‌ന് സ്വന്തമായി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് കളിക്കുന്ന നരെയ്ന്‍ ദല്‍ഹി ഡയര്‍ഡെവിള്‍സിനെതിരായ മത്സരത്തിലാണ് നൂറ് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. മത്സരത്തില്‍ കൊല്‍ക്കത്ത വിജയിച്ചു.

ഓപ്പണറായി ഇറങ്ങി ബാറ്റിങ്ങില്‍ പരാജയപ്പെട്ട നരെയ്ന്‍ പന്തുകൊണ്ട് മികവ് കാട്ടി. 18 റണ്‍സ് വിട്ടുകൊടുത്ത മൂന്ന് വിക്കറ്റുകള്‍ കീശയിലാക്കിയതോടെയാണ് നരെയ്‌ന് ഐപിഎല്ലില്‍ നൂറു വിക്കറ്റുകള്‍ തികഞ്ഞത്.

കുല്‍ദീപ് യാദവും മൂന്ന് വിക്കറ്റ് എടുത്തതോടെ ഗംഭീര്‍ നയിച്ച ദല്‍ഹി 129 റണ്‍സിന് ഓള്‍ ഔട്ടായി. ഇതോടെ കൊല്‍ക്കത്തയ്ക്ക് രണ്ടാം വിജയമൊരുങ്ങി. 71 റണ്‍സിനാണ് അവര്‍ ദല്‍ഹിയെ തോല്‍പ്പിച്ചത്.

ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിതീഷ് റാണ, ആന്ദ്രെ റസ്സല്‍ എന്നിവരുടെ മികവില്‍ ഒമ്പത് വിക്കറ്റിന് 200 റണ്‍സ് എടുത്തു. നിതീഷ് റാണ 35 പന്തില്‍ 59 റണ്‍സ് നേടി. റസ്സല്‍ 12 പന്തില്‍ 41 റണ്‍സ് അടിച്ചെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.