ശ്രീജിത്തിന്റെ കസ്റ്റഡിമരണം: മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു

Wednesday 18 April 2018 8:07 am IST
ശ്രീജിത്തിന്റെ മരണം ഉരുട്ടിക്കൊലയാണെന്നുള്ള സംശയം ബലപ്പെട്ടതിനു പിന്നാലെയാണ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരിക്കുന്നത്. ശ്രീജിത്തിന്റെ ശരീരത്തിലെ മുറിവുകള്‍ സംഘം വിലയിരുത്തും. ശ്രീജിത്തിന്റെ പേശികള്‍ക്ക് ചതവുണ്ടെന്നും ശരീരത്തില്‍ ഉരഞ്ഞ പാടുകളുണ്ടെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമാകുന്നുണ്ട്.

കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് പ്രത്യേക മെഡിക്കല്‍ സംഘം രൂപീകരിച്ചു. അഞ്ച് ഡോക്ടര്‍മാരാണ് സംഘത്തിലുള്ളത്. മര്‍ദ്ദനമേറ്റത് എങ്ങനെയെന്ന് കണ്ടെത്താനാണ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരിക്കുന്നത്.

ശ്രീജിത്തിന്റെ മരണം ഉരുട്ടിക്കൊലയാണെന്നുള്ള സംശയം ബലപ്പെട്ടതിനു പിന്നാലെയാണ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരിക്കുന്നത്. ശ്രീജിത്തിന്റെ ശരീരത്തിലെ മുറിവുകള്‍ സംഘം വിലയിരുത്തും. ശ്രീജിത്തിന്റെ പേശികള്‍ക്ക് ചതവുണ്ടെന്നും ശരീരത്തില്‍ ഉരഞ്ഞ പാടുകളുണ്ടെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമാകുന്നുണ്ട്. 

ആയുധമുപയോഗിച്ചാണു ശ്രീജിത്തിനെ മര്‍ദിച്ചതെന്നുള്ള സൂചനയും റിപ്പോര്‍ട്ടിലുണ്ട്. നാട്ടില്‍ ചിലരുമായി നടന്ന അടിപിടിക്കു ശേഷം കസ്റ്റഡിയിലെടുക്കും വരെ ശ്രീജിത്ത് മറ്റു സംഘര്‍ഷങ്ങളില്‍ ഏര്‍പ്പെട്ടില്ലെന്ന വിവരങ്ങളാണ് അന്വേഷണസംഘത്തിനു ലഭിച്ചിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.