കൊടുംകാറ്റ്: പശ്ചിമബംഗാളില്‍ എട്ട് മരണം

Wednesday 18 April 2018 8:28 am IST
ശക്തമായ കാറ്റില്‍ പശ്ചിമബംഗാള്‍ തലസ്ഥാനമായ കൊല്‍ക്കത്തയിലും സമീപ പ്രദേശങ്ങളിലുമാണ് കനത്ത നാശമുണ്ടായത്. കൊല്‍ക്കത്ത, ഹൗറാ ജില്ലകളില്‍ നിന്ന് നാല് പേര്‍ വീതമാണ് മരണത്തിന് കീഴടങ്ങിയതെന്നാണ് ചില റിപ്പോര്‍ട്ടുകള്‍.

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ചൊവ്വാഴ്ച വൈകിട്ട് ഉണ്ടായ കൊടുംകാറ്റില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. മണിക്കൂറില്‍ 98 കി.മി. വേഗതയില്‍ ആഞ്ഞടിച്ച കാറ്റില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ശക്തമായ കാറ്റില്‍ പശ്ചിമബംഗാള്‍ തലസ്ഥാനമായ കൊല്‍ക്കത്തയിലും സമീപ പ്രദേശങ്ങളിലുമാണ് കനത്ത നാശമുണ്ടായത്. കാറ്റിനെ തുടര്‍ന്ന് കടപുഴകിയ വന്‍ മരങ്ങള്‍ ഗതാഗതത്തിന് തടസം സൃഷ്ടിച്ചു. കൊല്‍ക്കത്ത, ഹൗറാ ജില്ലകളില്‍ നിന്ന് നാല് പേര്‍ വീതമാണ് മരണത്തിന് കീഴടങ്ങിയതെന്നാണ് ചില റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ കൊല്‍ക്കത്തയില്‍ നിന്ന് നാല് പേരും ബങ്കുരയില്‍ നിന്ന് രണ്ട് പേരും ഹൗറയില്‍ നിന്ന് ഒരാളും കൊല്ലപ്പെട്ടതായി ചില റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 13 പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.