ജോര്‍ജ് ബുഷിന്റെ ഭാര്യ ബാര്‍ബറ ബുഷ് അന്തരിച്ചു

Wednesday 18 April 2018 11:46 am IST
അമേരിക്കയുടെ നാല്‍പത്തിയൊന്നാമത്തെ പ്രസിഡന്റ് ജോര്‍ജ് എച്ച്‌ഡബ്ല്യു ബുഷിന്റെ ഭാര്യയും നാല്‍പത്തിമൂന്നാമത് യുഎസ് പ്രസിഡന്റായ ജോര്‍ജ് ഡബ്ല്യു ബുഷിന്റെ മാതാവുമാണ് ബാര്‍ബറ.

ഹൂസ്റ്റണ്‍: അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് എച്ച്‌ഡബ്ല്യു ബുഷിന്റെ ഭാര്യ ബാര്‍ബറ ബുഷ് (92) അന്തരിച്ചു. ഹൃദയസംബന്ധമായ ഒട്ടേറെ അസുഖങ്ങള്‍ നേരിട്ട ബാര്‍ബറ പല തവണയായി ആശുപത്രിയില്‍ ദീര്‍ഘനാള്‍ ചെലവഴിച്ചിരുന്നു.

അന്ത്യവിവരം ബുഷ് കുടുംബം വാര്‍ത്താക്കുറിപ്പിലൂടെയാണ് പുറത്തുവിട്ടത്. അമേരിക്കയുടെ നാല്‍പത്തിയൊന്നാമത്തെ പ്രസിഡന്റ് ജോര്‍ജ് എച്ച്‌ഡബ്ല്യു ബുഷിന്റെ ഭാര്യയും നാല്‍പത്തിമൂന്നാമത് യുഎസ് പ്രസിഡന്റായ ജോര്‍ജ് ഡബ്ല്യു ബുഷിന്റെ മാതാവുമാണ് ബാര്‍ബറ. ഭര്‍ത്താവും മകനും യുഎസ് പ്രസിഡന്റുമാരാകുന്നതു കണ്ട ഏക വനിതയായിരുന്നു ബര്‍ബറ ബുഷ്. 

ആരോഗ്യം ക്ഷയിക്കുന്ന സാഹചര്യത്തില്‍ ആശുപത്രിച്ചികില്‍സ വേണ്ടെന്നു ബര്‍ബറ സ്വയം തീരുമാനിച്ചതായി കടുംബവൃത്തങ്ങള്‍ ഞായറാഴ്ച വെളിപ്പെടുത്തിയിരുന്നു. ഹൂസ്റ്റണിലെ വസതിയില്‍ ശിഷ്ടകാലം കുടുംബാംഗങ്ങളുടെ പരിചരണയില്‍ കഴിയാനായിരുന്നു തീരുമാനം. 

ജോര്‍ജ് എച്ച്‌ഡബ്ല്യു ബുഷും (93) ബാര്‍ബറയും വിവാഹിതരായിട്ട് ഇക്കഴിഞ്ഞ ജനുവരിയില്‍ 73 വര്‍ഷം പൂര്‍ത്തിയായിരുന്നു. 1989 മുതല്‍ 1993 വരെ ജോര്‍ജ് എച്ച്‌ഡബ്ല്യു ബുഷ് യുഎസ് പ്രസിഡന്റായിരിക്കെ യുഎസ് പ്രഥമ വനിതയായി.  

സ്വന്തം കാലില്‍ നില്‍ക്കാന്‍ ഞങ്ങളെ തുണച്ച മാതാവ് മരണം വരെയും തങ്ങളുടെ സന്തോഷത്തിനായി പ്രവര്‍ത്തിച്ചുവെന്ന് മകന്‍ ജോര്‍ജ് ഡബ്ല്യു ബുഷ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.