കോണ്‍ഗ്രസ് സഹകരണത്തിന് യെച്ചൂരിയുടെ പരോക്ഷ ആഹ്വാനം

Wednesday 18 April 2018 12:06 pm IST

ഹൈദരാബാദ്: സിപിഎം ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഉദ്ഘാടന പ്രസംഗത്തില്‍ കോണ്‍ഗ്രസിനെ തലോടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ജനാധിപത്യ ശക്തികള്‍ ഒന്നിക്കണമെന്നും പാര്‍ട്ടി കോണ്‍ഗ്രസ് അതിന് വേദിയാകണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.

ഇടതുപക്ഷ പാര്‍ട്ടികള്‍ കുത്താര്‍ജിക്കണം. ഇതിനായി മതേതര ശക്തികളുടെ സഹകരണവും ആവശ്യമാണ്. മോദി സര്‍ക്കാരിന് നയപരമായ ബദലാകാന്‍ സിപിഐഎമ്മിന് കഴിയുമെന്നും യെച്ചൂരി പറഞ്ഞു. കോണ്‍ഗ്രസുമായി സഹകരിക്കാനുള്ള പരോക്ഷ ആഹ്വാനമാണ് യെച്ചൂരി തന്റെ പ്രസംഗത്തിലൂടെ നടത്തിയത്. ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസുമായി കൂട്ടുകൂടണമെന്ന തന്റെ നിലപാട് പ്രസംഗത്തിലൂടെ ആവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം. 

നേരത്തെ,​ സ്വാതന്ത്ര്യസമര സേനാനിയും തെലുങ്കാന സായുധ സമരനായികയുമായ മല്ലു സ്വരാജ്യം പതാക ഉയര്‍ത്തിയതോടെ പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കമായി. 763 പ്രതിനിധികളാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്. ആദ്യ രണ്ടു ദിവസം കരട് രാഷ്ട്രീയ പ്രമേയ അവതരണവും ചര്‍ച്ചയാകും. രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ട് വെള്ളിയാഴ്ച അവതരിപ്പിക്കും. ചര്‍ച്ചയ്ക്കും മറുപടിക്കും ശേഷം ഞായറാഴ്ചയാണ് പുതിയ കേന്ദ്ര കമ്മിറ്റിയെയും ജനറല്‍ സെക്രട്ടറിയേയും തിരഞ്ഞെടുക്കുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.