മഞ്ഞപ്പിത്തം പടരുന്നു: കിടങ്ങൂര്‍ എന്‍‌‌ജീയറിംഗ് കോളേജ് അടച്ചു

Wednesday 18 April 2018 12:30 pm IST
കുടിവെള്ളത്തില്‍ മാലിന്യം കലര്‍ന്നതാണ് രോഗബാധയ്ക്ക് പ്രധാന കാരണമായി ആരോഗ്യ വകുപ്പ് പറയുന്നത്. മാന്നാനത്തും അതിരമ്പുഴയിലുമാണ് മഞ്ഞപ്പിത്തം വ്യാപകമായിരിക്കുന്നത്.

കോട്ടയം: മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തില്‍ കോട്ടയം കിടങ്ങൂര്‍ എന്‍‌‌ജീയറിംഗ് കോളേജ് അടച്ചു. വിദ്യാര്‍ത്ഥികളും അധ്യാപകരുമടക്കം നാല്‍പ്പതോളം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ കോളേജില്‍ പരിശോധന നടത്തി. 

കുടിവെള്ളത്തില്‍ മാലിന്യം കലര്‍ന്നതാണ് രോഗബാധയ്ക്ക് പ്രധാന കാരണമായി ആരോഗ്യ വകുപ്പ് പറയുന്നത്. മാന്നാനത്തും അതിരമ്പുഴയിലുമാണ് മഞ്ഞപ്പിത്തം വ്യാപകമായിരിക്കുന്നത്. മാന്നാനം കെ.ഇ കോളേജ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികളിലാണ് മഞ്ഞപ്പിത്തം ആദ്യം സ്ഥിരീകരിച്ചത്. തുടര്‍ന്ന് പരിസരവാസികളിലും രോഗം കണ്ടെത്തുകയായിരുന്നു. ഇതോടെ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെങ്കിലും കാര്യമായ ഫലം കണ്ടിട്ടില്ല. 

ഹോസ്റ്റലില്‍ ഉപയോഗിച്ച വെള്ളത്തില്‍ നിന്നുമാണ് രോഗം പടര്‍ന്നതായി കണ്ടെത്തിയത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.