അപ്രഖ്യാപിത ഹര്‍ത്താല്‍: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Wednesday 18 April 2018 2:40 pm IST
സമൂഹമാധ്യമങ്ങളിലൂടെയുള്ള ഹര്‍ത്താല്‍ ആഹ്വാനത്തിന്റെ മറവില്‍ സംസ്ഥാനത്തു പലയിടത്തും കടയടപ്പിക്കലും വാഹനം തടയലും സംഘര്‍ഷവും അരങ്ങേറിയിരുന്നു. കഠ്‌വയില്‍ എട്ടുവയസുകാരിയെ കൂട്ടമാനഭംഗം ചെയ്തു കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചുള്ള ഹര്‍ത്താലെന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്.

കോഴിക്കോട്: തിങ്കളാഴ്ച അപ്രഖ്യാപിത ഹര്‍ത്താലില്‍ നടന്ന അക്രമ സംഭവങ്ങളില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഇതുമായി ബന്ധപ്പെട്ട് ഡിജിപിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെന്നും മുന്നത് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മീഷന്‍ ചെയര്‍മാന്‍ പി. മോഹന്‍ദാസ് പറഞ്ഞു. 

സമൂഹമാധ്യമങ്ങളിലൂടെയുള്ള ഹര്‍ത്താല്‍ ആഹ്വാനത്തിന്റെ മറവില്‍ സംസ്ഥാനത്തു പലയിടത്തും കടയടപ്പിക്കലും വാഹനം തടയലും സംഘര്‍ഷവും അരങ്ങേറിയിരുന്നു. കഠ്‌വയില്‍ എട്ടുവയസുകാരിയെ കൂട്ടമാനഭംഗം ചെയ്തു കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചുള്ള ഹര്‍ത്താലെന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.