കൊച്ചി: സഫ്രഗന്‍ മെത്രാപ്പൊലീത്ത ഗീവര്‍ഗീസ് മാര്‍ അത്തനാസിയോസ്(74) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ 4.40നായിരുന്നു അന്ത്യം. മാര്‍ത്തോമ സഭ റാന്നി നിലയ്ക്കല്‍ ഭദ്രാസനാധിപനായിരുന്നു അത്തനാസിയോസ് കഴിഞ്ഞ എതാനും മാസങ്ങളായി കരള്‍ രോഗത്തിന് ചികിത്സയിലായിരുന്നു.
രാവിലെ എറണാകുളം എളംകുളം പള്ളിയില്‍ പൊതുദര്‍ശനത്തിന് വച്ച ഭൗതിക ശരീരം പിന്നീട് തിരുവല്ലയിലെ സഭ ആസ്ഥാനത്തേയ്ക്ക് കൊണ്ടു പോയി. കബറടക്ക ശുശ്രൂഷകള്‍ വെള്ളിയാഴ്ച രാവിലെ പത്ത് മണിക്ക് സഭയുടെ ആസ്ഥാനത്ത് നടക്കും. നെടുമ്പ്രം ചിറയില്‍ കണ്ടത്തില്‍ പരേതരായ സിഐ ഇടിക്കുളയുടെയും ആച്ചിയമ്മയുടെയും മകനായി 1944 ഏപ്രില്‍ 26നായിരുന്നു ജനനം.
1989 ഡിസംബര്‍ ഒമ്പതിന് ഗീവര്‍ഗീസ് മാര്‍ അത്തനാസിയോസ് എന്ന അഭിധാനത്തില്‍ എപ്പിസ്കോപ്പയായി അഭിഷേകം ചെയ്തു. 2015 ഒക്ടോബര്‍ രണ്ടിന് സഫ്രഗന്‍ മെത്രാപ്പൊലീത്തയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: